ജീ​വ​ൻ ര​ക്ഷ​യ്ക്കാ​യി ജ​ർ​മ​നി​യി​ൽ നി​ന്ന് ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക്
Saturday, April 24, 2021 9:15 PM IST
ബെര്‍ലിന്‍: ജ​ർ​മ​നി​യി​ൽ​നി​ന്ന് 23 മൊ​ബൈ​ൽ ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റു​ക​ൾ വി​മാ​ന മാ​ർ​ഗം എ​ത്തി​ക്കാ​ൻ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ര​ണ്ടാം കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ രാ​ജ്യ​ത്തു​ട​നീ​ളം ക​ടു​ത്ത ഓ​ക്സി​ജ​ൻ ക്ഷാ​മം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് തീ​രു​മാ​നം. ജ​ർ​മ​നി​യി​ൽ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന ഓ​രോ പ്ലാ​ന്‍റി​നും മി​നി​റ്റി​ൽ 40 ലി​റ്റ​റും മ​ണി​ക്കൂ​റി​ൽ 2400 ലി​റ്റ​ർ വ​രെ​യും ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന സാ​യു​ധ​സേ​ന മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് (എ​എ​ഫ്എം​എ​സ്) ആ​ശു​പ​ത്രി​ക​ളി​ൽ പ്ലാ​ന്‍റു​ക​ൾ വി​ന്യ​സി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് എ ​ഭാ​ര​ത് ഭൂ​ഷ​ണ്‍ ബാ​ബു പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സേ​ന​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന നി​ര​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ജ​ർ​മ​നി​യി​ൽ നി​ന്നും പ്ലാ​ന്‍റു​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ക്കും. ഇ​തു​കൂ​ടാ​തെ വി​ദേ​ശ​ത്തു​നി​ന്ന് കൂ​ടു​ത​ൽ പ്ളാ​ന്‍റു​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യോ​മ​സേ​ന​യു​ടെ ച​ര​ക്ക് വി​മാ​ന​ങ്ങ​ളാ​ണ് സേ​വ​ന​മാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഉ​ൽ​പാ​ദ​ന ശാ​ല​ക​ളി​ൽ​നി​ന്ന് ഡ​ൽ​ഹി, യു​പി, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ വേ​ഗ​ത്തി​ൽ എ​ത്തി​ക്കാ​ൻ റെ​യി​ൽ​വേ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സു​ക​ൾ ഓ​ടി​ക്കും. ഓ​രോ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സി​ലും 16 ട​ണ്‍ ഉ​ണ്ടാ​വു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ