കെ​വി​ൻ ക​രി​യാ​ട്ടി​യു​ടെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച മാ​ഡിം​ഗ്ട​ണ്‍ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ
Tuesday, April 13, 2021 7:34 PM IST
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ സു​ഹൃ​ത്തി​നൊ​പ്പം ക​ട​ലി​ൽ നീ​ന്താ​നി​റ​ങ്ങി മു​ങ്ങി​മ​രി​ച്ചു പെ​ർ​ത്ത് ജൂ​ണ്ട​ല​പ് എ​ഡി​ത് കൊ​വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ (ഇ​സി​യു) വി​ദ്യാ​ർ​ഥി കെ​വി​ൻ ക​രി​യാ​ട്ടി​യു​ടെ (33) പൊ​തു​ദ​ർ​ശ​നം മാ​ഡിം​ഗ്ട​ണ്‍ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​വി കു​ർ​ബാ​ന​യോ​ടെ ന​ട​ക്കും.

വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള കൂ​ജി ബീ​ച്ചി​ൽ മാ​ർ​ച്ച് 23ന് ​ഉ​ച്ച​യോ​ടെ മ​ല​യാ​ളി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം നീ​ന്താ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.
ക​ട​ലി​ൽ മു​ങ്ങി​ത്താ​ണ കെ​വി​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്. ഫി​യോ​ന സ്റ്റാ​ൻ​ലി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ കെ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ടു​ത്ത ചൊ​വ്വാ​ഴ്ച​യോ​ടെ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.

യു​എ​ഇ​യി​ലാ​യി​രു​ന്ന കെ​വി​ൻ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷം മു​ൻ​പാ​ണ് പെ​ർ​ത്തി​ൽ പ്രോ​ജ​ട്റ്റ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​നാ​യി എ​ത്തി​യ​ത്. ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​ന്‍റ ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​കാം​ഗ​മാ​ണ്. ആ​ലു​വ ഈ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ ക​രി​യാ​ട്ടി കു​ര്യ​ൻ-​സി​ൽ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഇ​രി​ങ്ങാ​ല​ക്കു​ട ചി​റ​യ​ത്ത് അ​മു​ല്യ. നാ​ലു​വ​യ​സു​ള്ള കെ​ൻ കെ​വി​ൻ മ​ക​നാ​ണ്. പോ​ൾ ക​രി​യാ​ട്ടി, ടീ​ന എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്

റി​പ്പോ​ർ​ട്ട്: ബി​ജു നാ​ടു​കാ​ണി