കോ​വി​ഡ് രോ​ഗീ ശു​ശ്രൂ​ഷ​യ്ക്ക് ആ​ദ​ര​വ്; റോ​മി​ലെ റോ​ഡി​ന് മ​ല​യാ​ളി സി​സ്റ്റ​റു​ടെ പേ​രിട്ടു
Saturday, April 10, 2021 7:05 AM IST
കേ​​​ള​​​കം: കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളെ ശു​​​ശ്രൂ​​​ഷി​​​ച്ച​​​തി​​​ന് മ​​​ല​​​യാ​​​ളി ക​​​ന്യാ​​​സ്ത്രീ​​​ക്ക് ഇ​​​റ്റാ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ​​​രം. ഡോ​​​ട്ടേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് ക​​​മി​​​ല്ല​​​സ് സ​​​ഭാം​​​ഗ​​​വും കൊ​​​ട്ടി​​​യൂ​​​ർ നെ​​​ല്ലി​​​യോ​​​ടി സ്വ​​​ദേ​​​ശി​​​നി​​​യു​​​മാ​​​യ സി​​​സ്റ്റ​​​ർ തെ​​​രേ​​​സ വെ​​​ട്ട​​​ത്താ​​​ണ് നാ​​​ടി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യ​​​ത്. വ​​​നി​​​താ​​​ദി​​​ന​​​ത്തി​​​ൽ ഇ​​​റ്റാ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി അ​​​ധി​​​കൃ​​​ത​​​രും ആ​​​ദ​​​രി​​​ച്ച​​​തി​​​നു പു​​​റ​​​മെ റോ​​​മി​​​ലെ മ​​​ദ​​​ർ ജോ​​​സ്ഫീ​​​ൻ വ​​​നീ​​​നി ആ​​​ശു​​​പ​​​ത്രി സ​​​ർ​​​ജ​​​റി ഹെ​​​ഡ് ഓ​​​ഫീ​​​സി​​​നു മു​​​മ്പി​​​ലെ റോ​​​ഡി​​​ന് സി​​​സ്റ്റ​​​ർ തെ​​​രേ​​​സ​​​യു​​​ടെ പേ​​​രി​​​ടു​​​ക​​​യും ചെ​​​യ്തു. റോ​​​ഡി​​​ലെ ഫ​​​ല​​​ക​​​ത്തി​​​ൽ സി​​​സ്റ്റ​​​ർ തെ​​​രേ​​​സ വെ​​​ട്ട​​​ത്ത് റോ​​​ഡ്’ എ​​​ന്നാ​​​ണ് ആ​​​ലേ​​​ഖ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. റോം ​​​ന​​​ഗ​​​ര​​​ത്തി​​​ന് സ​​​മീ​​​പ​​​മു​​​ള്ള സാ​​​ക്രോ​​​ഭാ​​​നോ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യാ​​​ണ് സി​​​സ്റ്റ​​​ര്‍ തെ​​​രേ​​​സ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വ​​​നി​​​താ​​​ന​​​ഴ്സു​​​മാ​​​രു​​​ടെ പേ​​​രു​​​ക​​​ള്‍ റോ​​​ഡി​​​ന് ന​​​ല്‍​കി​​​യ​​​ത്.

ആ​​​ശു​​​പ​​​ത്രി കോ​​​വി​​​ഡ് സെ​​​ന്‍റ​​​റാ​​​ക്കി മാ​​​റ്റി​​​യ​​​പ്പോ​​​ൾ അ​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല സി​​​സ്റ്റ​​​ർ തെ​​​രേ​​​സ​​​യ്ക്കാ​​​യി​​​രു​​​ന്നു. ഇ​​​റ്റ​​​ലി​​​യി​​​ല്‍​നി​​​ന്നും നൈ​​​ജീ​​​രി​​​യ​​​യി​​​ല്‍​നി​​​ന്നു​​​മു​​​ള്ള ര​​​ണ്ടു ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ​​​കൂ​​​ടി ആ​​​ദ​​​രം ല​​​ഭി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. കൊ​​​ട്ടി​​​യൂ​​​ർ നെ​​​ല്ലി​​​യോ​​​ടി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ സി​​​സ്റ്റ​​​ർ തെ​​​രേ​​​സ ക​​​ഴി​​​ഞ്ഞ 30 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റ്റ​​​ലി​​​യി​​​ൽ ന​​​ഴ്സാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ക​​​യാ​​​ണ്. വെ​​​ട്ട​​​ത്ത് പ​​​രേ​​​ത​​​നാ​​​യ മ​​​ത്താ​​​യി-​​​മേ​​​രി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ഴു മ​​​ക്ക​​​ളി​​​ൽ മൂ​​​ന്നാ​​​ത്തെ മ​​​ക​​​ളാ​​​ണ്.