കു​വൈ​റ്റി​ൽ 1,517 പേ​ർ​ക്ക് കോ​വി​ഡ്; ആ​റ് മ​ര​ണം
Thursday, April 8, 2021 4:23 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,517 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 241,469 ആ​യി . ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.54 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു .

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​ലാ​യി​രു​ന്ന ആ​റു​പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,379 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 93.60 ശ​ത​മാ​ന​മാ​ണ് . 1,325 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത് . ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 226,026 കോ​വി​ഡ് മു​ക്ത​രാ​യി. 14,064 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 207 പേ​ർ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ