പെ​സ​ഹാ ത്രി​ദി​ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ
Thursday, April 1, 2021 10:20 PM IST
മെ​ൽ​ബ​ണ്‍: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ലെ പെ​സ​ഹാ ത്രി​ദി​ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ, ഫാ. ​ജോ​സി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ റി​സ​ർ​വോ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ബോ​സ്കോ പു​ത്തൂ​ർ പി​താ​വും റോ​ക്സ്ബ​ർ​ഗ് പാ​ർ​ക്ക് ഗു​ഡ് സ​മ​രി​റ്റ​ൻ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ജോ​സി കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ലും നേ​തൃ​ത്വം ന​ൽ​കും.

ദുഃ​ഖ വെ​ള്ളി​യാ​ഴ്ച​യി​ലെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ റോ​ക്സ്ബ​ർ​ഗ് പാ​ർ​ക്ക് ഗു​ഡ് സ​മ​രി​റ്റ​ൻ ദേ​വാ​ല​യ​ത്തി​നു മു​ൻ​പി​ലു​ള്ള ഗ്രൗ​ണ്ടി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10ന്് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഈ​സ്റ്റ​ർ നൈ​റ്റ് വി​ജി​ൽ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് റി​സ​ർ​വോ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ലും ഗു​ഡ് സ​മ​രി​റ്റ​ൻ ദേ​വാ​ല​യ​ത്തി​ലും ആ​രം​ഭി​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​യി​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. പെ​സ​ഹാ വ്യാ​ഴാ​ഴ്ച​യി​ലെ​യും ശ​നി​യാ​ഴ്ച​യി​ലെ​യും റി​സ​ർ​വോ ദേ​വാ​ല​യ​ത്തി​ൽ നി​ന്നു​ള്ള തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ ലൈ​വ് സ്ട്രീ​മിം​ഗ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലും യു​ട്യു​ബി​ലും ഉ​ണ്ടാ​യി​രി​ക്കും. കൈ​ക്കാ​രന്മാ​രാ​യ ആ​ന്‍റോ തോ​മ​സ്, ക്ലീ​റ്റ​സ് ചാ​ക്കോ, പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ