യൂ​റോ​പ്പി​ൽ പു​തി​യ വാ​ക്സി​ൻ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം
Sunday, March 28, 2021 5:28 AM IST
ബ്ര​സ​ൽ​സ്: ജ​ർ​മ​നി, നെ​ത​ർ​ല​ൻ​ഡ്സ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ കോ​വി​ഡ് വാ​ക്സി​ൻ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി അം​ഗീ​കാ​രം ന​ൽ​കി.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ വാ​ക്സി​ൻ ഉ​ൽ​പാ​ദ​ന​വും വി​ത​ര​ണ​വും വ​ർ​ധി​പ്പി​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജ​ർ​മ​നി​യി​ലെ മാ​ർ​ബ​ർ​ഗി​ൽ ബ​യോ​ണ്‍​ടെ​ക്-​ഫൈ​സ​ർ വാ​ക്സി​നാ​ണ് നി​ർ​മി​ക്കു​ക. നെ​ത​ർ​ല​ൻ​ഡ്സി​ലെ ലീ​ഡ​നി​ൽ അ​സ്ട്ര​സെ​ന​ക്ക​യു​ടെ വാ​ക്സി​ൻ നി​ർ​മി​ക്കും.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ വി​സ്പി​ൽ മോ​ഡേ​ണ​യു​ടെ വാ​ക്സി​ൻ നി​ർ​മാ​ണ പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.


ജ​ർ​മ​നി​യി​ലെ കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ര​ണ്ടാ​മ​ത്തേ​തി​നെ​ക്കാ​ൾ വ​ഷ​ളാ​കാം


ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം ത​രം​ഗം ര​ണ്ടാം ത​രം​ഗ​ത്തെ​ക്കാ​ൾ വ​ഷ​ളാ​കാ​നി​ട​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. ഏ​പ്രി​ലോ​ടെ രാ​ജ്യ​ത്തെ ആ​രോ​ഗ്യ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശേ​ഷി​യു​ടെ പ​ര​മാ​വ​ധി​യി​ലേ​ക്ക് എ​ത്തി​പ്പെ​ടു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി യെ​ൻ​സ് സ്പാ​ൻ.

ദി​വ​സം ഒ​രു ല​ക്ഷം കോ​വി​ഡ് കേ​സു​ക​ൾ എ​ന്ന നി​ല വ​രെ എ​ത്താ​മെ​ന്നാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

രാ​ജ്യ​ത്ത് ഇ​തി​ന​കം പ​ത്തു ശ​ത​മാ​നം പേ​ർ​ക്കു മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്. അ​തി​ന്‍റെ ഫ​ല​ത്തെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണ് വൈ​റ​സ് വ്യാ​പ​നം. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​മെ​ന്നും ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ