ഇ​രു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ൾ കൂ​ടി ക​ടു​ത്ത ദാ​രി​ദ്യ്ര​ത്തി​ലാ​കും: യു​എ​ൻ
Friday, March 26, 2021 5:03 AM IST
ജ​നീ​വ: രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളും കോ​വി​ഡ് പ്ര​തി​സ​ന്ധി​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം വ​രും മാ​സ​ങ്ങ​ളി​ൽ ഇ​രു​പ​തി​ലേ​റെ ലോ​ക​രാ​ജ്യ​ങ്ങ​ൾ കൂ​ടി അ​തി​ദാ​രി​ദ്യ്ര​ത്തി​ലേ​ക്കു വ​ഴു​തു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ്. ഇ​ത് ത​ട​യാ​ൻ ആ​ഗോ​ള സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം, ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​യു​ടെ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ൾ ത​ന്നെ ലോ​ക​ത്ത് 34 മി​ല്യ​ൻ ആ​ളു​ക​ൾ ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് നേ​രി​ടു​ന്നു. മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കാ​വു​ന്ന​ത്ര പ​ട്ടി​ണി​യാ​ണി​ത്.

യു​ദ്ധ​ക​ലു​ഷി​ത​മാ​യ യെ​മ​ൻ, തെ​ക്ക​ൻ സു​ഡാ​ൻ, വ​ട​ക്ക​ൻ നൈ​ജീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ