ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ
Thursday, March 25, 2021 11:49 PM IST
ഡ​ബ്ലി​ൻ; സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വ​ലി​യ ആ​ഴ്ച, ഈ​സ്റ്റ​ർ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​ങ്കെ​ടു​ക്കാം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള തി​രു​ക​ർ​മ്മ​ങ്ങ​ൾ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​ങ്കെ​ടു​ക്ക​ത്ത​ക്ക​വി​ധം ര​ണ്ടു സ​മ​യ​ക്ര​മ​ങ്ങ​ളി​ലാ​യാ​ണ് തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ റി​യാ​ൽ​ട്ടോ ഒൗ​ർ ലേ​ഡി ഓ​ഫ് ഹോ​ളി റൊ​സ​റി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും, വൈ​കി​ട്ട് താ​ല ഫെ​റ്റ​ർ​കെ​യി​ൻ ച​ർ​ച്ച് ഓ​ഫ് ഇ​ൻ കാ​ർ​നേ​ഷ​നി​ൽ​നി​ന്നും തി​രു​ക​ർ​മ്മ​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ൻ സം​പ്രേ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഈ​സ്റ്റ​റി​നു മു​ന്നോ​ടി​യാ​യു​ള്ള യൂ​റോ​പ്പ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ​ച്ച് 28, 29, 30 (തി​ങ്ക​ൾ, ചൊ​വ്വാ, ബു​ധ​ൻ) തീ​യ​തി​ക​ളി​ലാ​യ് യൂ​ടൂ​ബ് / സൂം ​വ​ഴി ന​ട​ക്കും. അ​യ​ർ​ല​ൻ​ഡ് സ​മ​യം വൈ​കി​ട്ട് 3 മു​ത​ൽ 5:30 വ​രെ​യാ​ണ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​ർ ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സീ​റോ മ​ല​ബാ​ർ യൂ​റോ​പ്പ് അ​പ്പ്സ്തോ​ലി​ക് വി​സി​റ്റേ​ഷ​ണാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഓ​ൾ അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ണ്‍​ലൈ​ൻ ധ്യാ​നം മാ​ർ​ച്ച് 28 ഓ​ശാ​ന ഞാ​യ​റാ​ഴ്ച യൂ​ത്ത് അ​പ്പോ​സ്റ്റ​ലേ​റ്റ് യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ലും, ഫാ. ​സി​ല​ൻ ഫ്രാ​ൻ​സീ​സ് പി​എം​ഐ​യും ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 3 മു​ത​ൽ വൈ​കി​ട്ട് 6 മ​ണി വ​രെ ആ​യി​രി​ക്കും ധ്യാ​നം. തു​ട​ർ​ന്ന് ഓ​ശാ​ന തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി​യും, യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ