തെ​ക്കും​മു​റി ഹ​രി​ദാ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​മീ​ക്ഷ യു​കെ അ​നു​ശോ​ചി​ച്ചു
Wednesday, March 24, 2021 11:44 PM IST
ല​ണ്ട​ൻ: ലോ​ക​കേ​ര​ള​സ​ഭ അം​ഗ​വും ല​ണ്ട​ണ്‍ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ടി. ​ഹ​രി​ദാ​സ്(70) നി​ര്യാ​ത​നാ​യി. ടൂ​ട്ടി​ങ് സെ​ന്‍റ് ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ൽ ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഹ​രി​ദാ​സ്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​രു മ​ണി​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം കു​ടും​ബ സ​മേ​തം ല​ണ്ട​നി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. നാ​ല് മ​ക്ക​ളാ​ണു​ള്ള​ത്.

ഹൈ​ക്ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കേ മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം എ​ന്തു സ​ഹാ​യ​വും തേ​ടാ​വു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ​ത്. മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​ന്ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രു​ന്ന എ​ല്ലാ​വ​രു​ടേ​യും പ്രി​യ​ങ്ക​ര​നാ​യ വ്യ​ക്തി​യു​ടെ വി​യോ​ഗം ആ​ർ​ക്കും വി​ശ്വ​സി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

സ​മീ​ക്ഷ യു​കെ​യു​മാ​യി അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്ന ഹ​രി​യേ​ട്ട​ന്‍റെ വി​യോ​ഗ​ത്തി​ൽ സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ൽ ക​മ്മ​റ്റി അ​നു​ശോ​ചി​ക്കു​ക​യും ദുഃ​ഖി​ത​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി അ​റി​യി​ച്ചു.