മ​ല​യാ​ളി ന​ഴ്സ് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ര്യാ​ത​യാ​യി
Sunday, March 7, 2021 8:56 PM IST
ബ്രി​സ്ബ​ൻ: ഉ​ഴ​വൂ​ർ മ​ഠ​ത്തി​ൽ ഗി​രീ​ഷി​ന്‍റെ ഭാ​ര്യ​യും ഇ​പ്സ്വി​ച് ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സു​മാ​യ അ​ന്പി​ളി രാ​ജ് ശ​ങ്ക​ര​ശേ​രി​ൽ(38) ഞാ​യ​റാ​ഴ്ച നി​ര്യാ​ത​യാ​യി.

ബ്രി​സ്ബ​ൻ പി.​എ ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ഗി​രീ​ഷ് യു​കെ​യി​ലെ ക്രോ​യ്ഡ​ണി​ൽ നി​ന്നും ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു കു​ടി​യേ​റി​യ​താ​ണ്. ഏ​താ​നും മാ​സം മു​ൻ​പ് കാ​ൻ​സ​ർ രോ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ന്പി​ളി.

മ​ക്ക​ൾ: ല​ക്ഷ്മി , മാ​ളു(​റി​പ്ലി സ്റ്റേ​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ). ഉ​ഴ​വൂ​ർ ശ​ങ്ക​ര​ശേ​രി​ൽ രാ​ജ​പ്പ​ൻ നാ​യ​രു​ടെ​യും വ​ത്സ​ല​കു​മാ​രി​യു​ടെ​യും പു​ത്രി​യാ​ണ് അ​ന്പി​ളി .അ​നു​രാ​ജ് സ​ഹോ​ദ​ര​നാ​ണ് .

മൃ​ത​ദേ​ഹം ഉ​ഴ​വൂ​രി​ലേ​ക്കു കൊ​ണ്ട് പോ​കു​ന്ന​തി​നു സു​ഹൃ​ത്തു​ക്ക​ൾ ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ കു​രി​യ​ൻ പ​റ​ഞ്ഞു .

റി​പ്പോ​ർ​ട്ട്: തോ​മ​സ് ടി ​ഓ​ണാ​ട്ട്