മ്യൂ​സി​ക് മ​ഗി​ലെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി
Thursday, March 4, 2021 10:25 PM IST
ഡ​ബ്ലി​ൻ: ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ ന്ധ​ന്ധ​മ്യൂ​സി​ക് മ​ഗി’’​ലെ ഏ​റ്റ​വും പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. വി​നോ​ദ് വേ​ണു എ​ഴു​തി​യ മ​നോ​ഹ​ര ഗാ​നം പാ​ടി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് അ​യ​ർ​ല​ൻ​ഡി​ലെ മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ’സ​നി സാ​മു​വേ​ൽ ’ ആ​ണ്.

ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ "​മ്യൂ​സി​ക് മ​ഗി’​ന്‍റെ അ​യ​ർ​ല​ൻ​ഡ് എ​പ്പി​സോ​ഡി​ലൂ​ടെ​യാ​ണ് "സ​നി​യെ’ ഫോ​ർ മ്യൂ​സി​ക്സ് ക​ണ്ടെ​ത്തി​യ​ത്. സം​ഗീ​ത​രം​ഗ​ത്ത് മു​ന്നേ​റാ​ൻ കൊ​തി​ക്കു​ന്ന​വ​ർ​ക്കാ​യി ഫോ​ർ മ്യൂ​സി​ക്സ് അ​വ​സ​ര​മൊ​രു​ക്കു​ന്ന "​മ്യൂ​സി​ക് മ​ഗ് ' ഇ​തി​നോ​ട​കം ത​ന്നെ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. നേ​ര​ത്തെ ഇ​റ​ങ്ങി​യ 6 ഗാ​ന​ങ്ങ​ളും ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള 19 പു​തി​യ പാ​ട്ടു​കാ​രെ​യാ​ണ് ഫോ​ർ മ്യൂ​സി​ക്സ് "മ്യൂ​സി​ക് മ​ഗി’’​ലൂ​ടെ സം​ഗീ​ത​ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന പ്രൊ​ജ​ക്ടു​ക​ളി​ൽ അ​വ​സ​ര​വു​മു​ണ്ട്.

അ​യ​ർ​ല​ൻ​ഡി​ലെ വൈ​വി​ധ്യ സു​ന്ദ​ര​മാ​യ പ്ര​കൃ​തി​യു​ടെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഓ​രോ ഗാ​ന​വും വി​ഷ്വ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ആ​ദ്യ പ്ര​ണ​യ​ത്തി​ന്‍റെ കൗ​തു​ക​വും സൗ​ന്ദ​ര്യ​വും എ​ല്ലാം നി​റ​ഞ്ഞ ഈ ​മ​നോ​ഹ​ര​മാ​യ ഗാ​ന​ത്തി​ന്‍റെ സം​ഗീ​ത​വും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫോ​ർ മ്യൂ​സി​ക്സ് ആ​ണ്. മ്യൂ​സി​ക് 24 7 ചാ​ന​ലി​ലൂ​ടെ ആ​ണ് പാ​ട്ടു​ക​ൾ റീ​ലീ​സ് ആ​യി​രി​ക്കു​ന്ന​ത്.

മ്യൂ​സി​ക് മ​ഗി​ലെ ബാ​ക്കി​യു​ള്ള ഗാ​ന​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഗ്ലോ​ബ​ൽ മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ന്‍റെ കീ​ഴി​ൽ ജിം​സ​ണ്‍ ജെ​യിം​സ് ആ​ണ് ന്ധ​മ്യൂ​സി​ക് മ​ഗ്ന്ധ എ​ന്ന പ്രോ​ഗ്രാം അ​യ​ർ​ല​ൻ​ഡി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ