ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് സെ​ന​റ്റ് 'LEAD 3' ഞാ​യ​റാ​ഴ്ച
Friday, February 26, 2021 12:30 AM IST
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ മൂ​ന്നാ​മ​ത് സെ​ന​റ്റ് 'LEAD 3' ഫെ​ബ്രു​വ​രി 28 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7.30ന് ​സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​നാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​റോ മ​ല​ബാ​ർ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ, എ​സ്എം​വൈ​എം അ​യ​ർ​ല​ൻ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത്, കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട്, എ​സ്എം​വൈ​എം ഡ​ബ്ലി​ൻ സോ​ണ​ൽ ആ​നി​മേ​റ്റേ​ഴ്സാ​യ സി​ൽ​ജോ തോ​മ​സ്, ജി​ൻ​സി ജി​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സൂം ​വ​ഴി​യാ​ണു ഈ ​വ​ർ​ഷ​ത്തെ സെ​ന​റ്റ് മീ​റ്റിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ന​വ​ലോ​ക നി​ർ​മ്മി​തി​ക്കാ​യി യു​വ​ജ​ന​ങ്ങ​ൾ യേ​ശു​വി​നൊ​പ്പം എ​ന്ന ആ​ശ​യ​വു​മാ​യി സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ആ​രം​ഭി​ച്ച സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് ഡ​ബ്ലി​നി​ലെ 10 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​യ്ക്ക് സം​ഘ​ട​ന​യെ ന​യി​ക്കാ​ൻ യൂ​ണി​റ്റ് ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളും ആ​നി​മേ​റ്റ​ർ​മാ​രും ഈ ​സെ​ന​റ്റി​ൽ പ​ങ്കെ​ടു​ക്കും.

`SMYM LEAD 3 സെ​ന​റ്റി​ൽ അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ഡ​ബ്ലി​ൻ എ​സ്എം​വൈ​എം​ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​ൻ യു​വ​ജ​ന​വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 2021 വ​ർ​ഷ​ത്തി​ൽ വി​ശ്വാ​സ ജീ​വി​ത​ത്തി​ല​തി​ഷ്ഠി​ത​മാ​യ നേ​തൃ​ത്വ​പാ​ട​വ​വും ദി​ശാ​ബോ​ധ​മു​ള്ള പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ വി​വി​ധ​ത​ര​ത്തി​ലു​ള്ള ക​ർ​മ്മ പ​രി​പാ​ടി​ക​ളാ​ണു SMYM രൂ​പ​ക​ല്പ്പ​ന ചെ​യ്യു​ന്ന​ത്. ഓ​രോ കു​ർ​ബാ​ന സെ​ന്‍റെ​റി​ലേ​യും SMYM യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ങ്ങ​ൾ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. യു​വ​ജ​ന​ങ്ങ​ളെ ന​യി​ക്കു​വാ​ൻ നി​യു​ക്ത​രാ​യ ആ​നി​മേ​റ്റ​​ർമാരെ ഒ​രു​ക്കു​വാ​ൻ COMPANION എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സ്‌​സു​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ യു​വ ജ​ന​ങ്ങ​ൾ വി​ശ്വാ​സ മേ​ഖ​ല​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യി എ​അ​ക​ഠ​ഒ ഒ​ഡ​ആ ഫെ​ബ്രു​വ​രി 27 മു​ത​ൽ ആ​രം​ഭി​ക്കു​ക​യാ​ണ്.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ഘ​ട്ട​ത്തി​ലും ഒ​ട്ടേ​റെ പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി യു​വ​ജ​ന​ങ്ങ​ളെ സ​ജീ​വ​മാ​ക്കാ​ൻ ഡ​ബ്ലി​ൻ എ​സ്എം​വൈ​എ​മ്മി് ക​ഴി​ഞ്ഞ​താ​യും വി​ശ്വാ​സ ജീ​വി​ത​ത്തി​ലും വ്യ​ക്തി ജീ​വി​ത​ത്തി​ലും ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ യു​വ​ജ​ന​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തോ​ടൊ​പ്പം യു​വ​ജ​ന​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്േ‍​റ​യും സ​ഭ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലേ​ക്കെ​ത്തി​ക്കാ​നു​ത​കു​ന്ന നൂ​ത​ന ക​ർ​മ്മ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും എ​സ്എം​വൈ​എം നേ​തൃ​ത്വം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ