ന​ഴ്സ​സ് ഗി​ൽ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു
Monday, February 22, 2021 11:20 PM IST
ന്യൂ​ഡ​ൽ​ഹി: ന​ഴ്സു​മാ​രു​ടെ ആ​ത്മീ​യ​വും ഭൗ​തീ​ക​വു​മാ​യ ക്ഷേ​മ​ത്തി​നും ശു​ശ്രൂ​ഷ മേ​ഖ​ല​യി​ൽ ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ ന​ഴ്സ​സ് ഗി​ൽ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

രൂ​പ​ത​യി​ലെ മു​പ്പ​തി​ല​തി​കം ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ര​ണ്ട് കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ വീ​തം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ന​ഴ്സു​മാ​രു​ടെ ശു​ശ്രൂ​ഷ മേ​ഖ​ല​ക​ളി​ൽ ക്രി​സ്തീ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​വാ​നും അ​വ​രു​ടെ പു​രോ​ഗ​തി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​സം​ഘ​ട​ന​യെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഈ ​സം​ഘ​ട​ന സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് രൂ​പ​ത ഡ​യ​റ​ക്ട​ർ

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്