എം​എ​ൻ​ഐ ദേ​ശീ​യ ട്ര​ഷ​റ​റാ​യി രാ​ജി മ​നോ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, February 16, 2021 10:52 PM IST
ഡ​ബ്ലി​ൻ : എം​എ​ൻ​ഐ (മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് )ദേ​ശീ​യ ട്ര​ഷ​റ​റാ​യി മ​ല​യാ​ളി​യാ​യ രാ​ജി മ​നോ​ജി​നെ തെ​ര​ത്തെ​ടു​ത്തു. മു​ൻ ട്ര​ഷ​റ​ർ സൗ​മ്യ കു​ര്യാ​കോ​സ് സ്ഥാ​നം ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ പു​തി​യ തീ​രു​മാ​നം. എം​എ​ൻ​ഐ​യു​ടെ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന രാ​ജി മ​നോ​ജ് ദേ​ശീ​യ ഭാ​ര​വാ​ഹി​ത്ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ൽ സം​ഘ​ട​ന ഏ​റെ സം​ത്യ​പ്തി​യും, പ്ര​തീ​ക്ഷ​യും പ്ര​ക​ടി​പ്പി​ച്ചു.

എം​എ​ൻ​ഐ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി നേ​തൃ​ത്വ​പാ​ട​വ​മു​ള്ള കു​ടി​യേ​റ്റ ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​രോ​ട് മു​ന്നോ​ട്ട് വ​രു​വാ​ൻ സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്തു.

അ​യ​ർ​ല​ന്‍റി​ൽ കു​ടി​യേ​റി​യ ന​ഴ്സ്മാ​ർ​ക്കി​ട​യി​ൽ രാ​ജി മ​നോ​ജ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ