പ്ര​വാ​സി​ക​ളോ​ട് സം​വ​ദി​ക്കാ​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പിയും
Thursday, February 11, 2021 11:33 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ​യും അ​യ​ർ​ല​ൻഡിലെ​യും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ന​വ​കേ​ര​ള​നി​ർ​മ്മി​തി​ക്കു​ള്ള ആ​ശ​യ​ങ്ങ​ൾ നേ​താ​ക്ക​ളു​മാ​യി പ​ങ്കു​വയ്ക്കു​വാ​ൻ അ​വ​സ​രം ഒ​രു​ക്കി എ​ൽ​ഡി​എ​ഫ് യു​കെ ആ​ൻ​ഡ് അ​യ​ർ​ല​ൻ​ഡ് ക​മ്മി​റ്റി. ഫെ​ബ്രു​വ​രി 14 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30നു ​ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കും തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​മാ​ണ് പ്ര​വാ​സി​ക​ളോ​ട് സം​വ​ദി​ക്കാ​ൻ എ​ത്തു​ന്ന​ത്. ജ​ന​കീ​യ മാ​നി​ഫെ​സ്റ്റോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​വും.

സൂം ​മീ​റ്റിം​ഗി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ ആ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഐ​സി സെ​ക്ര​ട്ട​റി ഹ​ർ​സെ​വ് ബെ​യ്ൻ​സ് , എ​ൽ​ഡി​എ​ഫ് യു​കെ & അ​യ​ർ​ല​ൻ​ഡ് മ​റ്റു നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.. നേ​താ​ക്ക​ളോ​ട് സം​വ​ദി​ക്കു​വാ​ൻ എ​ല്ലാ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും എ​ൽ​ഡി​എ​ഫ് യു​കെ & അ​യ​ർ​ല​ൻ​ഡ് ക്യാ​ന്പ​യി​ൻ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്യു​ന്നു.