വടക്കിന്‍റെ മഞ്ഞിനിക്കരയിൽ പെരുന്നാളിനും, തീർത്ഥയാത്രയ്ക്കും ഒരുക്കങ്ങൾ പൂർത്തിയായി
Thursday, February 4, 2021 2:17 PM IST
ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 89-മത് ദുഖ്റോനോ പെരുന്നാൾ രാജ്യതലസ്ഥാനത്തു ആ പുണ്യവാന്‍റെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ചത്തർപൂർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് 2021 ഫെബ്രുവരി 6,7 (ശനി, ഞായർ) തിയതികളിൽ കൊണ്ടാടുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

ആറാം തിയതി വൈകിട്ട് 6 മണിക്ക് പെരുന്നാളിന് കൊടിയേറും. തുടർന്ന് 6.30ന് സന്ധ്യാപ്രാർത്ഥനയും ആശിർവാദവും നടക്കും. കോവിഡ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയായിരിക്കും പെരുന്നാൾ ആഘോഷങ്ങൾ നടക്കുകയെന്ന് ഇടവക മെത്രാപ്പൊലീത്ത അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് അറിയിച്ചു.

ഏഴാം തിയതി രാവിലെ 8.15ന് പ്രഭാത പ്രാർത്ഥനയും 9 മണിക്ക് വന്ദ്യ. ബെന്നി.പി. ഏബ്രഹാം കോർ എപ്പിസ്കോപ്പായുടെ കാർമികത്വത്തിൽ വി.കുർബ്ബാനയും തുടർന്ന് തിരുശേഷിപ്പ് ആഘോഷമായി പുറത്തെടുത്ത് പ്രാർത്ഥനയുമുണ്ടാകും.

ഭാരതത്തിന്റെ തലസ്ഥാന നഗരിയിലൂടെ നടത്തപ്പെടുന്ന ഏറ്റവും ദൈർഘൃമേറിയതും, ഡൽഹി ഭദ്രാസനത്തിലെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവാലയങ്ങളിലെ വിശ്വാസികൾ പങ്കെടുക്കുന്നതുമായ തീർത്ഥയാത്ര ഈ വർഷം നിയന്ത്രണങ്ങളോടെയാകും നടക്കുക. തീർത്ഥയാത്ര വാഹനത്തിലാകും പുറപ്പെടുക. രാവിലെ 11.ന് ഗോൾഡാക്ഖാന സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആശീർവദിച്ചു ആരംഭിക്കുന്ന തീർത്ഥയാത്ര പട്ടേൽ ചൗക്ക്, അശോകാ റോഡ്, ജൻപഥ്, പൃഥിരാജ് റോഡ്, INA, ഹൗസ് ഖാസ്, P T S, കുത്തബ്മിനാർ വഴി വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഛത്തർപൂർ ടിവോളി ഗാർഡനു സമീപമെത്തുമ്പോൾ സെൻറ് ഗ്രിഗോറിയോസ് ഇടവക തീർത്ഥയാത്രയെ സ്വീകരിച്ച് ഛത്തർപൂർ ദേവാലയത്തിൽ എത്തിച്ചേരും.

തുടർന്ന് വൈകിട്ട് 5.30ന് സന്ധ്യാപ്രാർത്ഥനയും, വി. മൂന്നിൻമേൽ കുർബ്ബാനയും നടക്കും. തുടർന്ന് പ്രസംഗം, ധൂപപ്രാർത്ഥന, ആശീർവാദം, ശേഷം ഇടവകയിലെ കോവിഡ് വാരിയേഴ്സിനെ അനുമോദിക്കും. രാത്രി ഒന്പതിനു തിരുശേഷിപ്പ് പേടകത്തിലേക്ക് മാറ്റി കൊടിയിറക്കുന്നതോടെ പെരുന്നാളിനു സമാപനമാകും.

ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർക്കൊപ്പം കടന്നു വരുന്ന വിശ്വാസികൾക്കായി തിരുശേഷിപ്പ് വണങ്ങുന്നതിനായി രാവിലെ മുതൽ രാത്രി വരെ പ്രത്യേക സമയക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായും, തിരക്കു നിയന്ത്രിക്കുന്നതിനായി രാവിലെയും വൈകിട്ടും വി.കുർബാനകൾ ഒരുക്കിയിട്ടുള്ളതായും ഇടവക വികാരി ഫാ. എൽദോസ് കവാട്ടും അറിയിച്ചു.

രാവിലെ 9 മുതൽ രാത്രി 9 വരെയുള്ള സമയങ്ങളിൽ ഭക്തജനങ്ങൾക്ക് സാമൂഹ്യ അകലം പാലിച്ച് പള്ളിക്കുള്ളിൽ കയറി നിശ്ചിതസമയം പ്രാർത്ഥന നടത്താം.

പെരുന്നാൾ ഏറ്റു നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഓഹരികൾ മുൻകുട്ടി എടുക്കുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതുമാണെന്ന് സെക്രട്ടറി A.C യോഹന്നാൻ, ട്രസ്റ്റി ഷിനിൽ വർഗ്ഗീസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പരുകൾ 9873737982, 9810237317, 9811159591,