വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷം ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 2, 2021 12:01 AM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് - ഡ​ൽ​ഹി രൂ​പ​ത​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജ​നു​വ​രി 31 ഞാ​യ​റാ​ഴ്ച ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​നെ ആ​ഗോ​ള സ​ഭ​യു​ടെ മ​ദ്ധ്യ​സ്ഥ​നാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ നൂ​റ്റി അ​ന്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഈ ​വ​ർ​ഷം വി​ശു​ദ്ധ യൗ​സേ​പി​താ​വി​ന്‍റെ വ​ർ​ഷ​മാ​യി 2020 ഡി​സം​ബ​ർ 8 ന് ​പ്ര​ഖ്യ​പി​ച്ചി​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രൂ​പ​താ ത​ല​ത്തി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച്ച ന​ട​ന്ന​ത്. വി​ശു​ദ്ധ യൗ​സേ​പി​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള കാ​ൽ​ക്കാ​ജി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കു​ക​യും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷം യൗ​സേ​പി​താ​വി​ന്‍റെ വ​ർ​ഷ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​ത്തി​നാ​യി ദേ​വാ​ല​യ​ങ്ങ​ളി​ലും ഭ​വ​ന​ങ്ങ​ളി​ലും പ്ര​തി​ഷ്ഠി​ക്കേ​ണ്ട പ​താ​ക​യു​ടെ പ്ര​കാ​ശ​ന​വും ആ​ർ​ച്ച്ബി​ഷ​പ്പ് നി​ർ​വ​ഹി​ച്ചു.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​സി​ഞ്ഞോ​ർ ജോ​സ് വെ​ട്ടി​ക്ക​ൽ, കാ​ൽ​ക്കാ​ജി ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി പാ​ലാ​ട്ടി, രൂ​പ​ത​യി​ലെ മ​റ്റു വൈ​ദീ​ക​ർ, സ​ന്ന്യ​സ്ത​ർ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ മെ​ന്പെ​ഴ്സ്, കൈ​ക്കാ​ര​ൻ​മാ​ർ, വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​തി​ക​ൾ എ​ന്നി​വ​രും തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്