ഓ​സ്ട്രി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് ന​വ സാ​ര​ഥി​ക​ൾ
Thursday, January 28, 2021 4:24 AM IST
വി​യ​ന്ന: ഓ​സ്ട്രി​യ​ൻ ക്നാ​നാ​യ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മു​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​രീ​ച്ചി​റ​ക്കാ​ലാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്തു. മു​ൻ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് ടി​ജി കോ​യി​ത്ത​റ​യും, ക​ണ​ക്കു​ക​ൾ സ​ണ്ണി കി​ഴ​ക്കേ​ട​ത്തു​ശേ​രി​യി​ലും അ​വ​ത​രി​പ്പി​ച്ചു.

കോ​വി​ഡി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും വ​രും വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​ന്നെ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​റ​മം​ഗ​ല​ത്തി​ൽ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ വി​യ​ന്ന ക്നാ​നാ​യ കി​ഡ്സ് ക്ല​ബി​ന്േ‍​റ​യും, വി​മ​ൻ​സ് ഫോ​റ​ത്തി​ന്േ‍​റ​യും, ക്നാ​നാ​യ യു​വ​ജ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന്ധ​ബി​ഷ​പ്പ് മാ​ർ ത​റ​യി​ൽ ഗ്രൂ​പ്പ്’ നാ​മ​ക​ര​ണം ചെ​യ്തു.

ജോ​ബി മാ​റ​മം​ഗ​ലം (പ്ര​സി​ഡ​ന്‍റ്), ജെ​സി ജോ​മോ​ൻ ചാ​ര​വേ​ലി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജൂ​ഡി ചെ​റു​പു​ഷ്പാ​ല​യം(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ജ​ൻ ത​റ​മം​ഗ​ല​ത്തി​ൽ (ജോ​യി​ൻ സെ​ക്ര​ട്ട​റി + പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ), മെ​ബി​ൻ പ​ടി​ഞ്ഞാ​ത്ത് (ട്ര​ഷ​റ​ർ), സ്റ്റീ​ഫ​ൻ പു​ത്ത​ൻ​പു​ര​യി​ൽ കോ​റു​മ​ഠം (ഡി​കെ​സി​സി പ്ര​തി​നി​ധി+ ലി​റ്റ​ർ​ജി) എ​ന്നി​വ​രും ടൂ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി മാ​ത്യു പ​ള്ളി​മ​റ്റ​ത്തി​ൽ, ജോ​മോ​ൻ ചാ​ര​വേ​ലി​ൽ എ​ന്നി​വ​രും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

രാ​ജേ​ഷ് ക​ട​വി​ൽ, ജോ​ബി, റ്റീ​ന പ​ണി​ക്ക​പ​റ​ന്പി​ൽ എ​ന്നി​വ​ർ സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും, ഡെ​യ്സി മാ​ധ​വ​പ്പ​ള്ളി​ൽ (വി​മ​ൻ​സ് ഫോ​റം), സാം ​മു​തു​കാ​ട്ടി​ൽ (കി​ഡ്സ് ക്ല​ബ്), യൂ​ത്ത് കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യി സാ​ന്േ‍​റാ മാ​റ​മം​ഗ​ല​ത്തി​ൽ, ഫെ​ലീ​ന പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​രും നി​യ​മി​ത​രാ​യി.

ചാ​ക്കോ​ച്ച​ൻ വ​ട്ട​നി​ര​പ്പ​ൽ, സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​പു​റ​ത്ത്, ആ​ന്‍റ​ണി മാ​ധ​വ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ ഉ​പ​ദേ​ശ​സ​മി​തി​യി​ലും, എ​ക്സ് ഒ​ഫീ​ഷ്യൊ​യാ​യി സ​ണ്ണി അ​രീ​ച്ചി​റ​ക്കാ​ലാ​യി​ലും തു​ട​രും. ജോ​ർ​ജ്ജ് വ​ട​ക്കും​ചേ​രി​ൽ, സ​ണ്ണി കി​ഴ​ക്കേ​ട​ത്തു​ശേ​രി​ൽ എ​ന്നി​വ​ർ ഓ​ഡി​റ്റേ​ഴ്സാ​യും തു​ട​രും. മു​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ചു പൊ​തു​യോ​ഗം സ​മാ​പി​ച്ചു. മൗെേൃ​ശ​മി​ബ​സ​മി്യ​മ​ബ2021​ഷ​മിൗ28.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി