ഇടതുമുന്നണി യുകെ കാമ്പയിൻ കമ്മിറ്റി ഉദ്‌ഘാടനം 23 ന്
Saturday, January 23, 2021 7:11 AM IST
ലണ്ടൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി യുകെയിലെ ഇടതുമുന്നണി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ജനുവരി 23 ന് (ശനി) ഉച്ചകഴിഞ്ഞു 2.30ന്(GMT) (ഇന്ത്യൻ സമയം രാത്രി 8ന് ) സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.

യുകെയിലെ കലാസാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ കേരള കോൺഗ്രസ് നേതാവ് റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യാതിഥി ആയിരിരിക്കും. എൽഡിഎഫ് യുകെ കൺവീനർ രാജേഷ് കൃഷ്ണയുടെ അധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷനിൽ എഐസി യുകെ സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ യുകെയിലെ എൽഡിഎഫ് ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തും. പ്രവാസി കേരള കോൺഗ്രസ് അധ്യക്ഷൻ ഷൈമോൻ തോട്ടുങ്കൽ, യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ മുരളി വെട്ടത്ത്‌ തുടങ്ങിയവർ സംസാരിക്കും.

യോഗത്തിൽ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌, എൽഡിഎഫ് യുകെ ക്യാമ്പയിൻ കമ്മിറ്റി കൺവീനർ രാജേഷ് കൃഷ്ണ എന്നിവർ അഭ്യർഥിച്ചു

Zoom മീറ്റിംഗ്, ഫേസ്ബുക്ക് ലൈവ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ പരിപാടിയിൽ പങ്കെടുക്കാം. AIC UK യുടെ ഫേസ്ബുക്ക് പേജിൽ കൺവൻഷൻ തത്സമയം (Link: www.facebook.com/CPIMAIC/live) വീക്ഷിക്കാവുന്നതാണ്.