ഡിഎംഎ വെബിനാർ ജനുവരി 24ന്
Friday, January 22, 2021 7:02 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് വെബിനാർ ജനുവരി 24 നു (ഞായർ) വൈകുന്നേരം 5ന് "സൂം' ആപ്പിലൂടെ നടക്കും. തൊഴിൽ സംബന്ധമായ മാർഗോപദേശവും കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്കും എന്ന വിഷയത്തിൽ സ്പെഷൽ ഡ്യൂട്ടി ഓഫീസറും കേരളാ സർക്കാരിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. വി.പി ജോയ് ഐഎഎസ്. മുഖ്യ പ്രഭാഷണം നടത്തും.

ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ നെതർലാൻഡ്‌ മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയും പങ്കെടുക്കും. ജനറൽ സെക്രട്ടറി സി ചന്ദ്രൻ സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ , അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, പ്രതിമാസ പ്രോഗ്രാം കൺവീനർ കെ.എസ്. അനില, നിർവാഹക സമിതി അംഗം ബിജു ജോസഫ് എന്നിവർ സംസാരിക്കും.

ശരിയായ രീതിയിൽ കുട്ടികൾ പഠിച്ചു അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റി ഭാവി ശോഭനമാക്കാൻ സഹായകമായ മാർഗോപശങ്ങൾ മുഖ്യ പ്രഭാഷകൻ നൽകും. അതോടൊപ്പം കുട്ടികളുടെ ഭാവി കരുപിടിപ്പിക്കുന്നതിൽ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കുമുള്ള പങ്കിനെപ്പറ്റിയും മുഖ്യ പ്രഭാഷകൻ സംസാരിക്കും.

മലയാളികൾക്കേവർക്കും ഉപകാര പ്രദമായ ഈ പ്രഭാഷണ പരിപാടിയിൽ https://zoom.us/j/91876124429?pwd=R1QwbUw1N0hteTlSUkY2dUVEQkRYZz09 എന്ന ലിങ്കിലോ മീറ്റിംഗ് ഐ.ഡി 918 7612 4429 പാസ്‌ കോഡ് 902001 മുഖാന്തിരമോ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.

വിവരങ്ങൾക്ക് 9868114504, 9810791770.

റിപ്പോർട്ട്: പി.എൻ. ഷാജി