ഗു​ഡു​ഗാ​വ് ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം
Tuesday, January 12, 2021 10:12 PM IST
ന്യു​ഡ​ൽ​ഹി: ഗു​ഡു​ഗാ​വ് ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ജ​നു​വ​രി 14 വ്യാ​ഴാ​ഴ്ച ക്ഷേ​ത്ര മേ​ൽ​ശാ​ന്തി രാ​ജേ​ഷ് അ​ടി​ക​ളു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ ആ​രം​ഭി​ക്കും.

രാ​വി​ലെ 5.30-ന് ​പ​ള്ളി​യു​ണ​ർ​ത്ത​ൽ, 6ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, 6.30-ന് ​അ​ഷ്ട​ദ്ര​വ്യ ഗ​ണ​പ​തി ഹോ​മം, 7ന് ​അ​ഷ്ടാ​ഭി​ഷേ​കം, 7.30-ന് ​ഉ​ഷഃ പൂ​ജ,10.30-ന് ​ഉ​ച്ച​പൂ​ജ എ​ന്നി​വ​യാ​ണ് ഉ​ച്ച​വ​രെ​യു​ള്ള പ്ര​ധാ​ന പൂ​ജ​ക​ൾ.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക വ​ഴി​പാ​ടാ​യി നി​റ​പ​റ സ​മ​ർ​പ്പ​ണ​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. 6.30ന് ​മ​ഹാ ദീ​പാ​രാ​ധ​ന, 7.40-ന് ​അ​ത്താ​ഴ പൂ​ജ. രാ​ത്രി എ​ട്ടി​ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട​യ​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9313533666, 8281316022

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി