ഓക്സ്ഫഡ് വാക്സിൻ യുകെയിൽ നൽകിത്തുടങ്ങി
Tuesday, January 5, 2021 12:46 AM IST
ല​​​​​ണ്ട​​​​​ൻ: ഓ​​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യും അ​​​​​സ്ട്രാ​​​​​സെ​​​​​നേ​​​​​ക്ക​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ൻ കു​​​​​ത്തി​​​​​വ​​​​​യ്പ് യു​​​​​കെ​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ചു.

ഓ​​​​​ക്സ്ഫ​​​​​ഡ് സ്വ​​​​​ദേ​​​​​ശി​​​​​യും വൃ​​​​​ക്ക​​​​​രോ​​​​​ഗി​​​​​യു​​​​​മാ​​​​​യ 82 കാ​​​​​ര​​​​​നാ​​​​​ണ് ആ​​​​​ദ്യ​ വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കി​​യ​​ത്. ഓ​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ വ​​​​​ച്ചാ​​​​​ണ് ബ്രിയാൻ പി​​​​​ൻ​​​​​ക​​​​​ർ​​​​​ക്കു വാ​​​​​ക്സി​​​​​ൻ ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. ഫൈ​​​​​സ​​​​​ർ-​​​​​ബ​​​​​യോ​​​​​ൺ​​​​​ടെ​​​​​ക് വാ​​​​​ക്സി​​​​​ൻ യു​​​​​കെ​​​​​യി​​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ ന​​​​​ൽ​​​​​കി​​​​​ത്തു​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു.

മെ​​​​​യി​​​​​ന്‍റ​​​​ന​​​​​സ് മാ​​​​​നേ​​​​​ജ​​​​​രായി വി​​​​ര​​​​മി​​​​ച്ച ബ്രിയാൻ പി​​​​​ൻ​​​​​ക​​​​​ർ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​മാ​​​​​യി വൃ​​​​​ക്ക​​​​​രോ​​​​​ഗി​​​​​യും ഡ​​​​​യാ​​​​​ലി​​​​​സി​​​​​സി​​​​​നു വി​​​​​ധേ​​​​​യ​​​​നാ​​​​കു​​​​ന്ന​​​​​യാ​​​​​ളു​​​​​മാ​​​​​ണ്. 88 കാ​​​​ര​​​​നാ​​​​യ ശി​​​​ശു​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ൻ ഡോ. ​​​​​ആ​​​​​ൻ​​​​​ഡ്രു പൊ​​​​​ള​​​​​റാ​​​​​ഡും പി​​​ൻ​​​ക​​​ർ​​​ക്കു പി​​​ന്നാ​​​ലെ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച വാ​​​​​ക്സി​​​​​ൻ സ്വീ​​​​​ക​​​​​രി​​​​​ച്ചു.