സു​വാ​റ 2020 ബൈ​ബി​ൾ ക്വി​സ് വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​ന​യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, January 4, 2021 9:55 PM IST
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത​പ​ഠ​ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി വ​ന്നി​രു​ന്ന സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി​ട്ടു​ള്ള​വ​രെ എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു ചേ​ർ​ത്തു​ള്ള അ​നു​മോ​ദ​ന​യോ​ഗം ജ​നു​വ​രി 9 രൂ​പ​താ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ണ്‍ 6 ന് ​അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വ് തി​രി​തെ​ളി​ച്ച ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം മൂ​ന്ന് റൗ​ണ്ടു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സ​മാ​പ​നം കു​റി​ക്കു​ന്ന​ത് . രൂ​പ​ത​യി​ലെ ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം വ​രു​ന്ന മ​ത​പ​ഠ​ന കു​ട്ടി​ക​ളാ​ണ് ഈ ​ബൈ​ബി​ൾ ക്വി​സ് പ​ഠ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് . മൂ​ന്ന് എ​യ്ജ് ഗ്രൂ​പ്പു​കാ​ർ​ക്കാ​യി​ട്ട് എ​ല്ലാ ആ​ഴ്ച​ക​ളി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഓ​രോ എ​യ്ജ് ഗ്രൂ​പ്പി​ലെ കു​ട്ടി​ക​ൾ ബൈ​ബി​ളി​ലെ അ​ഞ്ചു പു​സ്ത​ക​ങ്ങ​ൾ വ​ച്ച് ഏ​ക​ദേ​ശം 80 തി​ൽ​പ​രം അ​ധ്യാ​യ​ങ്ങ​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ വാ​യി​ച്ച് പ​ഠി​ച്ച​ത് . മൂ​ന്ന് എ​യ്ജ് ഗ്രൂ​പ്പു​ക​ളി​ലാ​യി​ട്ട് 15 പു​സ്ത​ക​ങ്ങ​ളി​ലാ​യി​ട്ട് ഏ​ക​ദേ​ശം 250 തി​ൽ അ​ധി​കം അ​ധ്യാ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ പ​ഠി​ച്ച​ത്.

ബൈ​ബി​ൾ ച​ല​ഞ്ചു

സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 2040 കു​ട്ടി​ക​ളു​ടെ പേ​രി​ൽ കു​റ​ഞ്ഞ​ത് 2040 ബൈ​ബി​ളു​ക​ളെ​ങ്കി​ലും മി​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ രൂ​പ​ത​യി​ലെ ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് നി​ങ്ങ​ളു​ടെ മു​ന്പി​ൽ ബൈ​ബി​ൾ ച​ല​ഞ്ചു​മാ​യി എ​ത്തി​യി​രു​ന്നു.

ഒ​രു ബൈ​ബി​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​തി​ന് 2.50 പൗ​ണ്ടാ​ണ് ചി​ല​വാ​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ പേ​രി​ൽ ബൈ​ബി​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​തി​നു താ​ൽ​പ​ര്യ​പെ​ടു​ന്നു​വെ​ങ്കി​ൽ ജ​നു​വ​രി മാ​സം 8 വെ​ള്ളി​യാ​ഴ്ച അ​ഞ്ചി​നു മു​ബാ​യി പ​ണം അ​യ​ക്ക​ണ​മെ​ന്ന് താ​ൽ​പ​ര്യ പെ​ടു​ന്നു . നി​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യു​ന്ന തു​ക മു​ഴു​വ​നും ആ​ന്ധ്ര പ്ര​ദേ​ശി​ലെ സീറോ മലബാർ രൂ​പ​തയായ അ​ദി​ലാ​ബാ​ദ് രൂ​പ​താ ബി​ഷ​പ്പ് അ​ഭി​വ​ന്ദ്യ ആ​ന്‍റ​ണി പ്രി​ൻ​സ് ( Bishop Mar Antony Prince Panengaden) പി​താ​വി​ന് ജ​നു​വ​രി ഒ​ൻ​പ​തി​ന് കൈ​മാ​റു​ന്നു.

ഇ​നി​യും ആ​ർ​ക്കെ​ങ്കി​ലും ബൈ​ബി​ൾ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ബൈ​ബി​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​തി​നും ബൈ​ബി​ൾ ച​ല​ഞ്ചി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​വാ​നും ഉ​ണ്ട​ങ്കി​ൽ ബൈ​ബി​ൾ അ​പ്പോ​സ്റ്റോ​ലെ​റ്റി​ന്‍റെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക : : http://smegbbiblekalotsavam.com/?page_id=761