ആ​പ്പി​ളി​ന് ഒ​രു കോ​ടി യൂ​റോ പി​ഴ
Tuesday, December 1, 2020 10:52 PM IST
റോം: ​ആ​പ്പി​ൾ ക​ന്പ​നി​ക്കെ​തി​രേ ഇ​റ്റ​ലി​യി​ൽ ഒ​രു കോ​ടി യൂ​റോ (ഏ​ക​ദേ​ശം 88.5 കോ​ടി രൂ​പ) പി​ഴ ചു​മ​ത്തി. വി​വി​ധ ഐ​ഫോ​ണ്‍ മോ​ഡ​ലു​ക​ളു​ടെ ജ​ല​പ്ര​തി​രോ​ധ​ശേ​ഷി സം​ബ​ന്ധി​ച്ച് തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​നാ​ണ് ശി​ക്ഷ.

ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ ഈ ​സ​വി​ശേ​ഷ​ത​ക​ൾ നി​ല​നി​ൽ​ക്കൂ​വെ​ന്ന കാ​ര്യം ക​ന്പ​നി വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്നും ഇ​ത് തെ​റ്റാ​യ ക​ച്ച​വ​ട​ത​ന്ത്ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ, ദ്രാ​വ​ക​ങ്ങ​ൾ വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചാ​ൽ അ​ത് ക​ന്പ​നി​യു​ടെ വാ​റ​ന്‍റി​യു​ടെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല, വെ​ള്ളം വീ​ണോ മ​റ്റോ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചാ​ൽ മ​റ്റു സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കു​ക​യു​മി​ല്ല. ഇ​ത് വാ​ണി​ജ്യ ത​ത്ത്വ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും കാ​ട്ടി​യാ​ണ് ന​ട​പ​ടി.

ഐ​ഫോ​ണ്‍ 8, ഐ​ഫോ​ണ്‍ 8 പ്ള​സ്, ഐ​ഫോ​ണ്‍ എ​ക്സ്ആ​ർ, ഐ​ഫോ​ണ്‍ എ​ക്സ്എ​സ്, ഐ​ഫോ​ണ്‍ എ​ക്സ്എ​സ് മാ​ക്സ്, ഐ​ഫോ​ണ്‍ 11, ഐ​ഫോ​ണ്‍ 11 പ്രോ ​മാ​ക്സ് മോ​ഡ​ലു​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് ആ​ക്ഷേ​പം. പി​ഴ ചു​മ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​പ്പി​ൾ ക​ന്പ​നി അ​ധി​കൃ​ത​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ