നാം ​ഡ​ൽ​ഹി സ​മാ​ഗ​മ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും
Sunday, November 29, 2020 4:59 AM IST
ന്യൂ​ഡ​ൽ​ഹി: നാം ​ഡ​ൽ​ഹി ദേ​ശീ​യ ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡ​ൽ​ഹി പ്രൊ​വി​ൻ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ പ്ര​സം​ഗ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും നാം ​ഡ​ൽ​ഹി സ​മാ​ഗ​മം 2020 ഉം ​ഇ​ന്ന് ന​വം​ബ​ർ 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 ന് ​മൂ​വാ​റ്റു​പു​ഴ ഗ്രാ​ൻ​റ്റ് സെ​ൻ​ട്ര​ൽ മാ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്ത​പെ​ടു​ന്നു.

നാം ​ഡ​ൽ​ഹി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ർ​ജ് നെ​ടു​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കോ​ർ​ഡ് വി​ജ​യി ജോ​ബ് പൊ​റ്റാ​സ് ഉ​ദ്ഘാ​ട​ന​വും മു​ഖ്യാ​ഥി​തി​യാ​യി ഉ​ല്ലാ​സ് തോ​മ​സും സം​സാ​രി​ക്കും. മു​ൻ ഡ​ൽ​ഹി പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജ​ൻ അ​ടൂ​ർ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡു​ക​ളും ന​ൽ​ക​പ്പെ​ടും.

പ്ര​സ്തു​ത യോ​ഗ​ത്തി​ൽ വി​ജ​യ​കു​മാ​ർ കൂ​ത്താ​ട്ടു​കു​ളം റ​ജി​കു​മാ​ർ അ​ടി​മാ​ലി, സ്വാ​മി ഗു​രു​ശ്രീ, ക​ന​യ്യ ശാ​ന്തി ഭൂ​മി, സി.​എ​ൽ. മാ​ത്യു, തോ​മ​സ് പു​ത്ത​ൻ​പു​ര, വ​ർ​ഗീ​സ് കു​ട്ടി കൂ​ത്താ​ട്ടു​കു​ളം, ജോ​ണ്‍ കൊ​റ്റം, അ​ഡ്വ. അ​ജി​ത്ത് പൊ​റ്റാ​സ് സ​ലി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും തു​ട​ർ​ന്നു നാം ​ഡ​ൽ​ഹി​യു​ടെ കു​ട്ടി​ക​ൾ ന​ട​ത്തു​ന്ന ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി യോ​ഗം സ​മാ​പി​ക്കും.

ദേ​ശീ​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളും ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ട​ന്നു വ​രു​ന്ന നാം ​ഡ​ൽ​ഹി അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ്ര​തി​നി​ധി​ക​ളാ​യെ​ത്തും.