കോ​വി​ഡ് രോ​ഗി​ക​ളെ കൊലപ്പെടുത്തിയതായി സംശയം ; ജ​ർ​മ​ൻ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ
Tuesday, November 24, 2020 10:50 PM IST
ബ​ർ​ലി​ൻ: ര​ണ്ട് കോ​വി​ഡ് രോ​ഗി​ക​ളെ കൊലപ്പെടുത്തി എ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ർ​മ​ൻ ഡോ​ക്ട​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ലൊ​രാ​ളു​ടെ മ​ര​ണ​ത്തി​നു വേ​ഗം കൂ​ട്ടാ​ൻ മ​രു​ന്നു ന​ൽ​കി​യെ​ന്നാ​ണ് നി​ഗ​മ​നം.

രോ​ഗി​യു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് അ​റു​തി വ​രു​ത്തു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഡോ​ക്ട​ർ സ​മ്മ​തി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. 47, 50 വ​യ​സു​ള്ള രോ​ഗി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്..

നോ​ർ​ത്ത് റൈ​ൻ വെ​സ്റ്റ്ഫാ​ലി​യ​യി​ലെ എ​സ്‌​സ​ൻ ന​ഗ​ര​ത്തി​ലു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ഫെ​ബ്രു​വ​രി മു​ത​ൽ ജോ​ലി ചെ​യ്യു​ന്ന 44 വ​യ​സു​ള്ള ഡോ​ക്ട​റെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​വം​ബ​ർ 13, 17 തീ​യ​തി​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സം​ശ​യം തോ​ന്ന​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ന്നെ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ