ഫ്രാ​ൻ​സി​ന്‍റെ വ​ഴി​യേ ഓ​സ്ട്രി​യ​യും; തീ​വ്ര ഇ​സ്ലാം അ​നു​ഭാ​വി​ക​ളു​ടെ വീ​ടു​ക​ളി​ൽ വ്യാ​പ​ക റെ​യി​ഡ്
Thursday, November 12, 2020 10:34 PM IST
വി​യ​ന്ന: ന​വം​ബ​ർ ആ​ദ്യ​വാ​രം വി​യ​ന്ന ന​ഗ​ര​ത്തി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഓ​സ്ട്രി​യ പോ​ലീ​സ് രാ​ജ്യ​ത്ത് പ​ല​ഭാ​ഗ​ത്തും റെ​യി​ഡു​ക​ൾ ന​ട​ത്തു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​റു​പ​തോ​ളം വീ​ടു​ക​ൾ, ക​ട​ക​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഏ​ക​ദേ​ശം 30 പേ​ർ അ​റ​സ്റ്റി​ലാ​യി. റെ​​യ്ഡി​ൽ 25 ദ​ശ​ല​ക്ഷം യൂ​റോ പി​ടി​ച്ചെ​ടു​ത്തു.

തീ​വ്ര​വാ​ദ സം​ഘ​ട​ന​യോ​ടു​ള്ള ആ​ഭി​മു​ഖ്യം, ഗൂ​ഢാ​ലോ​ച​ന, ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ ബ​ന്ധം, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ണ് അ​റ​സ്റ്റ്. അ​തേ​സ​മ​യം റെ​യി​ഡു​ക​ൾ വി​യ​ന്ന​യി​ലെ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളി​ല​ല്ലെ​ന്നു ഗ്രാ​ത്സി​ൽ നി​ന്നു​ള്ള പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫീ​സ് പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി