സേ​ക്ര​ഡ് മ്യൂ​സി​ക് ശ​ക്തി​യാ​ർ​ജി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: മാ​ർ ദി​മെ​ത്രി​യോ​സ്
Thursday, November 12, 2020 10:05 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ദി​വം​ഗ​ത​നാ​യ അ​ഭി​വ​ന്ദ്യ ഡോ. ​പൗ​ലോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ൽ സ്ഥാ​പി​ത​മാ​യ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക സം​ഗീ​ത വി​ഭാ​ഗം സ്കൂ​ൾ ഓ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് സേ​ക്ര​ഡ് മ്യൂ​സി​ക്കി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി് മ്യൂ​സി​ക് വേ​ർ​ച്ച്വ​ൽ ക്വ​യ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​നോ​പ​ഹാ​രം ’ വ​രു​വി​ൻ സ​ഹ​ജ​രെ’ പ്ര​കാ​ശ​നം ചെ​യ്തു.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പോ​ലീ​ത്താ സൂം ​മീ​റ്റിം​ഗി​ൽ കൂ​ടി​യാ​ണ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സി​ക​ൾ​ക്ക് പ​ര​ന്പ​ര്യ​മാ​യി പ​ക​ർ​ന്നു കി​ട്ടി​യ ആ​രാ​ധ​നാ സം​ഗീ​ത​ത്തി​ന്‍റെ പ​വി​ത്ര​ത​യും വി​ശു​ദ്ധി​യും ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ പു​തു​ത​ല​മു​റ​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​വാ​ൻ സ്കൂ​ൾ ഓ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് സേ​ക്ര​ഡ് മ്യൂ​സി​ക് കൂ​ടു​ത​ൽ ശ​ക്തി​യാ​ർ​ജി​ച്ച് മു​ന്നേ​റേ​ണ്ട​ത് കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​സ്താ​വി​ക്കു​ക​യു​ണ്ടാ​യി.

സം​ഗീ​ത വി​ഭാ​ഗ​ത്തി​ന്‍റെ ആ​ദ്യ ഡ​യ​റ​ക്ട​റാ​യി​രു​ന്ന വ​ന്ദ്യ. സാം ​വി ഗ​ബ്രി​യേ​ൽ കോ​റ​പ്പി​സ്കോ​പ്പ, ഈ ​പ്ര​സ്ഥാ​നം വ​ള​ർ​ന്ന് പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച് സ​ഭ​യ്ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യു​ണ്ടാ​യി. ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ജു എ​ബ്ര​ഹാം, അ​സി വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഭ​ദ്ര​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ദ്യ​കാ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ എ​ബ്ര​ഹാം ഉ​ദ്ഘാ​ട​ന പ്രോ​ഗ്രാം അ​മേ​രി​ക്ക​യി​ൽ നി​ന്ന് സൂം ​മോ​ഡ​റേ​റ്റ​റാ​യി നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി നി​വാ​സി​യാ​യ വി​ൽ​സ​ണ്‍ തോ​മ​സ് എ​ഴു​തി​യ വ​രി​ക​ൾ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മാ​ന​സി​ക വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യ സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് ആ​ന​യി​ക്കു​ന്നു. സാം ​തോ​മ​സ് (ദു​ബാ​യ് ) ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ച ഈ ​ഗാ​ന​ത്തി​ന് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത് തോ​മ​സ് ഏ​ലി​യാ​സ് (ബെ​ന്നി) ആ​ണ്. ഈ ​മൂ​ന്നു പേ​രോ​ടൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 22 ആ​ദ്യ​കാ​ല ഗാ​യ​ക​ർ ഒ​ത്തു ചേ​ർ​ന്ന് ആ​ല​പി​ക്കു​ന്പോ​ൾ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു കൂ​ടു​ന്നു. അ​ഭി​ഷേ​ക് (സൈ​ന​ഫോ), കേ​ര​ള​യാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​വ​രും കോ​വി​ഡ് രോ​ഗി​ക​ളെ ശു​ശ്രു​ഷി​ക്കു​ന്ന​വ​രു​മാ​യ​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന്ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്..

ഈ ​ഗാ​നം പു​റ​ത്തി​റ​ക്കു​വാ​ൻ ജോ​ർ​ജ് വ​ർ​ഗീ​സ്, സ​ണ്ണി മ​ല്ല​പ്പ​ള്ളി, സ​ജി​മോ​ൻ ജോ​ർ​ജ്, ജോ​ജി വ​ഴു​വാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്കൂ​ൾ ഓ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് സേ​ക്ര​ഡ് മ്യൂ​സി​ക്കി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഈ ​ഗാ​നം ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്