കേ​ര​ള വി​ക​സ​ന രൂ​പ​രേ​ഖ പ്ര​തീ​ക്ഷ 2030 യൂ​റോ​പ്പ് സ​മ്മി​റ്റ് ന​വം​ബ​ർ 14 ന്
Wednesday, November 11, 2020 11:45 PM IST
ബ​ർ​ലി​ൻ: അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തേ​യ്ക്കു​ള്ള കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ്ര​തീ​ക്ഷ 2030ന്ധ ​എ​ന്ന പേ​രി​ൽ വി​ക​സ​ന സ​മ്മി​റ്റ് സം​ഘ​ടി​പ്പി​യ്ക്കു​ന്നു. അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​യ്ക്കു​ന്ന സ​മ്മി​റ്റി​ന്‍റെ ആ​ദ്യ​ഘ​ട്ടം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മാ​യി ന​ട​ത്തു​ന്ന ആ​ശ​യ​വി​നി​മ​യ​മാ​ണ്.

യു​എ​ഇ മ​ല​യാ​ളി​ക​ളു​മാ​യി​ട്ടു​ള്ള ആ​ദ്യ​ഘ​ട്ട ക​ണ്‍​സ​ൽ​ട്ടേ​ഷ​നി​ൽ മു​ൻ​കേ​ന്ദ്ര ധ​ന​മ​ന്ത്രി പി.​ചി​ദം​ബ​ര​മാ​ണ് സ​മ്മി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ര​ണ്ടാം​ഘ​ട്ടം സൗ​ദി മ​ല​യാ​ളി​ക​ളു​മാ​യി പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി.​നാ​രാ​യ​ണ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നാം ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ കു​വൈ​റ്റ്, ഒ​മാ​ൻ, ബ​ഹ​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളു​മാ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി മ​നീ​ഷ് തീ​വാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ ക​ണ്‍​സ​ൽ​ട്ടേ​ഷ​ൻ ന​വം​ബ​ർ 14 ശ​നി​യാ​ഴ്ച ഇ​ൻ​ഡ്യ​ൻ സ​മ​യം നാ​ലി​ന് മു​ൻ​കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി ആ​ന​ന്ദ് ശ​ർ​മ്മ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​യ്ക്കും. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ർ​മാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ, മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി കെ.​പി.​സി​സി. അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കു പു​റ​മെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ക്കും. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ണ്‍ പ​രി​പാ​ടി​യു​ടെ മോ​ഡ​റേ​റ്റ​റാ​യി​രി​യ്ക്കും.

കേ​ര​ള​വി​ക​സ​ന​ത്തി​നു വേ​ണ്ടി യൂ​റോ​പ്യ​ൻ മ​ല​യാ​ളി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കൂ​ടി സ്വ​രൂ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​യ്ക്കു​ന്ന ഈ ​സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ത്ത് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക.

വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ൻ​സ​ണ്‍ ഫ്രാ​ൻ​സ് ക​ല്ലു​മാ​ടി​ക്ക​ൽ (മു​ൻ​ലോ​ക കേ​ര​ള സ​ഭാം​ഗം) 004917610336098.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ