കെ​നി​യ​യി​ൽ കോ​വി​ഡ്മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പാ​വ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം
Monday, November 9, 2020 11:44 PM IST
നയ്‌റോബി: : കെ​നി​യ​യി​ൽ കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പാ​വ​ങ്ങ​ൾ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി വീ​ണ്ടും ’അ​മ്മ മാ​താ അ​മൃ​താ​ന​ന്ദ​മ​യി ദേ​വി​യു​ടെ കെ​നി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഘ​ട​കം അ​ഞ്ചാം വ​ട്ട സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. ഹി​ന്ദു കൗ​ണ്‍​സി​ൽ ഓ​ഫ് കെ​നി​യ സെ​ക്ര​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ , എ​ല്ദോ​റേ​ത് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​പ്പ​ത്തി​യ​ഞ്ചു അ​ന്ധ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൈ​റ്റ് കെ​യ്ൻ സ​മ്മാ​നി​ച്ച പ്ര​സ്തു​ത ച​ട​ങ്ങി​ൽ 101 കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​മാ​സ​ത്തേ​ക്കു ആ​വ​ശ്യ​മാ​യ അ​രി, ആ​ട്ട , ചോ​ള​മാ​വ് , ബീ​ൻ​സ് , ചെ​റു​പ​യ​ർ, പ​ഞ്ച​സാ​ര, കാ​പ്പി​പ്പൊ​ടി ,ഉ​പ്പു, എ​ണ്ണ , നൂ​ഡി​ൽ​സ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ ഭ​ക്ഷ്യ​കി​റ്റും മാ​സ്കും, ടി​ഷ​ർ​ട്ടും ന​ൽ​കി.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും ഉ​ച്ച​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം കെ​നി​യ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന​ത്. പ്ര​സ്തു​ത ച​ട​ങ്ങി​ലേ​ക്ക് സം​ഭ​വാ​ന​ക​ൾ ന​ൽ​കി​യ എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ക​ണ്‍​വീ​ന​ർ ബി​നു നാ​യ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: മ​നോ​ജ് കു​മാ​ർ