ഡിഎംഎ ത്രൈമാസികയുടെ പ്രകാശനം ഞായറാഴ്ച
Sunday, November 1, 2020 11:54 AM IST
ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ ആദ്യ പ്രസിദ്ധീകരണമായ ഡി.എം.എ. ത്രൈമാസികയുടെ പ്രകാശന കർമ്മം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് അക്ഷര സ്നേഹികൾക്കായി ആർ.കെ.പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കും.

ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെ ഡോ. ജോയ് വാഴയിൽ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നീമാ നൂർ, ജോയിന്റ് ട്രെഷറാറും ത്രൈമാസിക കൺവീനറുമായ പി.എൻ. ഷാജി, വൈസ് പ്രസിഡന്റും മലയാള ഭാഷാ പഠന കേന്ദ്രം കോർഡിനേറ്ററുമായ കെ.ജി. രാഘുനാഥൻ നായർ, അഡിഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്റുമായ കെ.ജെ.ടോണി, വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി., ട്രെഷറർ ജോസ് മാത്യു എന്നിവർ പങ്കെടുക്കും.

കേരളപ്പിറവിയോടനുബന്ധിച്ചു കുട്ടികളുടെ വിവിധ കല പരിപാടികളും തുടർന്ന് ഡി.എം..എ.യുടെ 25 ഏരിയകളിലെ മലയാള ഭാഷാധ്യാപകരെയും ഏകോപകന്മാരെയും ആദരിക്കും. പരിപാടികൾ യു ട്യൂബിൽ https://youtu.be/Q1GooagZHOM എന്ന ലിങ്കിലും https://www.facebook.com/dma.central.9/posts/216949999782372 എന്ന ഫേസ് ബുക്ക് പേജിലും തത്സമയം കാണുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട് : പി.എൻ. ഷാജി