കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ​ധ്യാ​പ​ക​രെ ഡി​എം​എ ആ​ദ​രി​ക്കു​ന്നു
Thursday, October 29, 2020 10:04 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തി​ൽ മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ക്കു​ന്നു. അ​ക്ഷ​ര ലോ​ക​ത്തെ ഡി​എം​എ​യു​ടെ ആ​ദ്യ സം​രം​ഭ​മാ​യ ത്രൈ​മാ​സി​ക​യു​ടെ പ്ര​കാ​ശ​ന​വും അ​തെ ദി​വ​സം ന​ട​ക്കും.

ന​വം​ബ​ർ ഒ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ വ​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 3 മു​ത​ൽ 4.30 വ​രെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ചു ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള കോ​വി​ഡ് 19 സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് വൈ​കു​ന്നേ​രം 5 മു​ത​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റ് സെ​ക്ര​ട്ട​റി, കോ​ഓ​ർ​ഡി​നേ​ഷ​ൻ & സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ഡോ. ​ജോ​യ് വാ​ഴ​യി​ൽ, ഐ.​എ.​എ​സ്. മു​ഖ്യാ​തി​ഥി​യാ​കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കും. അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ നീ​മാ നൂ​ർ ആ​ശം​സ​ക​ൾ നേ​രും. വൈ​സ് പ്ര​സി​ഡ​ന്‍റും മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം കോ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്രെ​സി​ഡ​ന്‍റു​മാ​യ കെ.​ജെ.​ടോ​ണി, ജോ​യി​ന്‍റ് ട്ര​ഷ​റാ​റും ത്രൈ​മാ​സി​ക ക​ണ്‍​വീ​ന​റു​മാ​യ പി.​എ​ൻ. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി., ട്ര​ഷ​റ​ർ ജോ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ത്രൈ​മാ​സി​ക​യു​ടെ പ്ര​കാ​ശ​ന​ക​ർ​മ്മം നി​ർ​വ​ഹി​ക്കും.

കു​ട്ടി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങാ​നെ​ത്തു​ന്ന ഡി.​എം.​എ.​യു​ടെ ഡ​ൽ​ഹി​യി​ലെ 25 ശാ​ഖ​ക​ളി​ലെ 60ൽ​പ്പ​രം അ​ദ്ധ്യാ​പ​ക​രും ഏ​കോ​പ​ക​രും ഡി​എം​എ. ന​ൽ​കു​ന്ന ഫ​ല​ക​വും പ്ര​ത്യേ​ക പാ​രി​തോ​ഷി​ക​വും സ്വീ​ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി