ടൗരംഗയിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിച്ചു
Wednesday, October 28, 2020 7:34 PM IST
ഒാക് ലൻഡ്: ടൗരംഗയിലെ കേരള കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തിൽ പരിശുദ്ധ ജപമാല രാഞിയുടെ തിരുനാൾ സെന്‍റ് തോമസ് അക്വീനാസ് ഇടവകയിലെ സെന്‍റ് മേരീസ് ദേവാലയത്തിൽ ഒക്ടോബർ 28 നു ഭക്തിനിർഭരമായി ആഘോഷിച്ചു.

ഫാ. മജേഷ് ചെറുകനായൽ CSSR ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് മുഖ്യ കാർമികത്വം വഹിച്ചു. സീറോ മലബാർ സഭ ന്യൂസിലൻഡ് കോഓർഡിനേറ്റർ ഫാ. ജോർജ് അരീക്കൽ CSSR വചന പ്രഘോഷണം നടത്തി. തുടർന്നു തിരുസ്വരൂപം വഹിച്ചു ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ വാഴ് വും നേർച്ച സദ്യയും നടന്നു.

ചാപ്ലിൻ ഫാ. ജോർജ് ജോസഫ്, ട്രസ്റ്റി ഷിനോജ്, തിരുനാൾ കമ്മിറ്റി കൺവീനർ അരുൺ ജോർജ്, റെജി,അനുമോൾ, ഷിജു, അരുൺ, ബിന്നി,ബോണി,സിൻധിൻ പ്രിൻസ്, ജിഷ,അജോ മഞ്ഞളി എന്നിവർ തിരുനാളിന്‍റെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മലങ്കര ഓർത്തഡോക്സ് സുറിയാനി വൈദികൻ ഫാ ജോർജും തിരുനാൾ ആഘോഷത്തിൽ പങ്കാളിയായി.

റിപ്പോർട്ട്: തദേവൂസ് മാണിക്കത്താൻ