തു​ർ​ക്കി​യി​ലെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ ഫ്രാ​ൻ​സ് തി​രി​കെ വി​ളി​ച്ചു
Monday, October 26, 2020 10:13 PM IST
പാ​രീ​സ്: തു​ർ​ക്കി​യി​ലെ ഫ്ര​ഞ്ച് ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ ഫ്രാ​ൻ​സ് തി​രി​കെ​വി​ളി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നെ തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ മാ​ന​സി​ക​രോ​ഗി​യെ​ന്ന് വി​ളി​ച്ച സം​ഭ​വ​ത്തി​ൽ വി​ദ​ഗ്ധ ഉ​പ​ദേ​ശം തേ​ടാ​നാ​ണി​തെ​ന്ന് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

ന്ധ​ഉ​ർ​ദു​ഗാ​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ​നി​ന്ന് ഉ​ർ​ദു​ഗാ​ൻ പിന്മാ​റ​ണ’​മെ​ന്നു​മാ​ണ് ഫ്രാ​ൻ​സി​ന്‍റെ ന​യ​മെ​ന്ന് ഫ്ര​ഞ്ച് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​സ്ളാ​മി​ക ഭീ​ക​ര​ത​യ്ക്കെ​തി​രേ ഫ്രാ​ൻ​സി​ൽ ന​ട​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​ക്രോ​ണ്‍ മാ​ന​സി​ക​രോ​ഗി​യാ​ണെ​ന്നും ചി​കി​ത്സ ആ​വ​ശ്യ​മു​ണ്ടെ​ന്നും ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞ​ത്. മു​ഹ​മ്മ​ദ് ന​ബി​യു​ടെ കാ​ർ​ട്ടൂ​ണു​ക​ൾ ക്ളാ​സ്‌​സ്മു​റി​യി​ൽ കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഫ്ര​ഞ്ച് അ​ധ്യാ​പ​ക​നെ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​നെ​തി​രേ​യാ​യി​രു​ന്നു മാ​ക്രോ​ണി​ന്‍റെ പ്ര​തി​ക​ര​ണം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ