ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി പൂ​ജ​ക​ൾ സ​മാ​പി​ച്ചു
Monday, October 26, 2020 9:18 PM IST
ന്യൂ​ഡ​ൽ​ഹി : ന​ജ​ഫ്ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി പൂ​ജ​ക​ൾ സ​മാ​പി​ച്ചു. രാ​വി​ലെ നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം പൂ​ജ​യെ​ടു​പ്പു ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന വി​ദ്യാ​രം​ഭ​ത്തി​ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ദ​ശ​മി ദീ​പാ​രാ​ധ​ന, ശ്രീ ​ഭ​ഗ​വ​തി ഭ​ജ​ന സ​മി​തി​യു​ടെ ഭ​ജ​ന, അ​ന്ന​ദാ​നം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി