കൽക്കാജി സെന്‍റ് ജോസഫ് ഇടവക തിരുനാൾ
Saturday, September 26, 2020 2:19 PM IST
ന്യൂഡൽഹി: കൽക്കാജി സെന്‍റ് ജോസഫ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ 17 സെപ്റ്റംബർ മുതൽ കുർബാനയും നൊവേനയും ലദീഞ്ഞും ആരംഭിക്കുകയും ചെയ്തു. 24 സെപ്റ്റംബർ വെള്ളിയാഴ്ചയിലെ കൊടിയേറ്റും തിരു കർമ്മങ്ങൾക്കും ഫരീദാബാദ് ഡൽഹി രൂപതയുടെ വികാരി ജനറലായ ജോസ് ഓടനാട്ട്, 25 സെപ്റ്റംബർ ശനിയാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് ജസോല പള്ളി വികാരി ജൂലിയസ് ജോബ് നേതൃത്വം നൽകുകയും ചെയ്തു.

തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ പത്തിനു ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫരീദാബാദ് ഡൽഹി രൂപതയുടെ മെത്രാൻ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം നൽകും.