നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ചടങ്ങുകൾ
Wednesday, September 9, 2020 6:43 PM IST
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു. സെപ്റ്റംബർ 11 നു (വെള്ളി) വൈകുന്നേരം 7 ന് ഗുരുതിയും 12 ന് രാവിലെ 7 ന് മൃത്യുഞ്ജയ ഹോമവും നടത്തും.

രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ഗുരുതിപൂജയോടും മൃത്യുഞ്ജയ ഹോമത്തോടും അനുബന്ധിച്ച് ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഉണ്ണിപ്പിള്ള (മാനേജർ) 9354984525, സി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി