കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പ്രാ​ർ​ഥ​ന​യി​ൽ ഒ​രു​മി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര
Thursday, September 3, 2020 11:14 PM IST
ന്യൂ​ഡ​ൽ​ഹി: കോവിഡ് മഹാമാരിക്കെതിരെ പ്രാര്‍ഥനയില്‍ ഒരുമിക്കാന്‍ ആഹ്വാനം ചെയ്ത് ഫരീദാബാദ്- ഡല്‍ഹി രൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. ക​ഴി​ഞ്ഞ മാ​സം ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന സീ​റോ​മ​ല​ബാ​ർ മെ​ത്രാ​ൻ​മാ​രു​ടെ സി​ന​ഡി​ൽ എ​ടു​ത്ത തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭാ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി എ​ട്ടു​നോ​ബ് ആ​ച​ര​ണം അ​നു​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് 24 ന് ​പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ സെ​പ്റ്റം​ബ​ർ 4 വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്താ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര നി​ർ​ദ്ദേ​ശി​ച്ചു. ഇ​ന്നേ​ദി​വ​സം കൊ​റോ​ണ​യ​ൽ​നി​ന്നും സം​ര​ക്ഷ​ണം എ​ന്ന നി​യോ​ഗ​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഉ​പ​വ​സി​ച്ച് പ്രാ​ർ​ഥി​ക്കാ​നും ഇ​തേ നി​യോ​ഗ​ത്തി​നാ​യി ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​വാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ജ​ന​ന തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 1 മു​ത​ൽ 8 വ​രെ ആ​ച​രി​ക്കു​ന്ന എ​ട്ടു​നോ​ന്പ് ഈ ​മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കു​ക എ​ന്ന നി​യോ​ഗ​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ച് തീ​ക്ഷ​ണ​മാ​യി ആ​ച​രി​ക്കാ​നും എ​ട്ടു​നോ​ന്പി​ന്‍റെ ദി​ന​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് സെ​പ്റ്റം​ബ​ർ 4 വെ​ള്ളി​യാ​ഴ്ച ദേ​വാ​ല​യ​ങ്ങ​ളി​ലെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കു​കൊ​ള്ളാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ഓ​ണ്‍​ലൈ​നാ​യി​ട്ടെ​ങ്കി​ലും ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ദി​വ​സേ​ന​യു​ള്ള കു​ടും​ബ പ്രാ​ർ​ഥ​ന​ക​ളി​ലും വ്യ​ക്തി​പ​ര​മാ​യ പ്രാ​ർ​ഥ​ന​ക​ളി​ലും ഈ ​നി​യോ​ഗം തീ​ക്ഷ​ണ​മാ​യ വി​ശ്വാ​സ​ത്തോ​ടെ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു.

കൊ​വി​ഡ്ബാ​ധ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹ്യ ജീ​വി​യാ​യ മ​നു​ഷ്യ​ൻ സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ൽ നി​ന്നും അ​ക​ലാ​നും ഒ​റ്റ​പ്പെ​ടാ​നും കാ​ര​ണ​മാ​യ ഈ ​മ​ഹാ​മാ​രി​യെ ചെ​റു​ത്തു കീ​ഴ്പെ​ടു​ത്താ​ൻ ആ​ത്മീ​യ​ത​യി​ലും പ്രാ​ർ​ഥ​ന​യി​ലും ഐ​ക്യ​പെ​ടു​ക അ​നി​വാ​ര്യ​മെ​ന്നും ഈ ​മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കു​ക എ​ന്ന നി​യോ​ഗ​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​ന്നാ​യി പ്രാ​ർ​ത്ഥി​ക്കു​ന്ന​തി​ലൂ​ടെ ഇ​തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​ത്തി​ൽ നാം ​ശ​ക്തി​പ്പെ​ടു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ്പ് പ്ര​സ്താ​വി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്