നവോദയയുടെ മെൽബൺ - കൊച്ചി ചാർട്ടേഡ് ഫ്ലൈറ്റ് സെപ്റ്റംബർ 5 ന്
Saturday, August 22, 2020 5:20 PM IST
മെൽബൺ: നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങികിടക്കുന്ന മലയാളികൾക്ക് നവോദയ വിക്ടോറിയ, ഏഷ്യ ട്രാവൽസുമായി ചേർന്ന് ചാർട്ടേർഡ് വിമാന സർവീസ് ആരംഭിക്കുന്നു. സെപ്റ്റംബർ അഞ്ചിന് (ശനി) മെൽബണിൽ നിന്നും കൊച്ചിയിലേക്കാണ് ആദ്യ സർവീസ്.

നവോദയ നടത്തുന്ന ഈ ഉദ്യമത്തിൽ പങ്കാളികളായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്കുവഴിയോ , താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക . ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കുന്നതായിരിക്കും .

വിവരങ്ങൾക്ക്: സുനു സൈമൺ (പ്രസിഡന്‍റ്), 0412256218, എബി പൊയ്ക്കാട്ടിൽ (സെക്രട്ടറി) 0430959886, ഏഷ്യ ട്രാവൽസ് 0399880807, 0431135452

യാത്രാതാല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് യാത്രികരുടെ മൊബൈൽ നമ്പറും പാസ്പോര്‍ട്ടിന്‍റെ കോപ്പിയും [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.