രണ്ടാം ശനിയാഴ്ച കൺവൻഷൻ 8 ന്
Monday, August 3, 2020 7:16 PM IST
ലണ്ടൻ: സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഓഗസ്റ്റ് 8 നു നടക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഇത്തവണയും ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

ഡയറക്ടർ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷനിൽ , സീറോ മലങ്കര സഭയുടെ യുകെ കോ ഓർഡിനേറ്റർ ഫാ.തോമസ് മടുക്കമൂട്ടിൽ , അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകനും കുടുംബ പ്രേഷിതനുമായ ബ്രദർ ഫ്രാൻസിസ് നിലമ്പൂർ , യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവർത്തകയും സെഹിയോൻ യുകെ ശുശ്രൂഷകയുമായ ബാർബറ ലാംബ്രോസ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .

രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും മലയാളം കൺവൻഷൻ . ഒരു മണി മുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഗ്ഡം ടീം നേതൃത്വം നൽകും . 3 മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കൺവൻഷനും നടക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്: ബാബു ജോസഫ്