ബ്രിട്ടനിൽ വളർത്തു പൂച്ചയ്ക്കു കോവിഡ്
Monday, July 27, 2020 11:57 PM IST
ല​​​ണ്ട​​​ൻ: ഇ​​​താ​​​ദ്യ​​​മാ​​​യി ല​​​ണ്ട​​​നി​​​ൽ പൂ​​​ച്ച​​​യ്ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വേ ​​​ബ്രി​​​ഡ്ജി​​​ലെ അ​​​നി​​​മ​​​ൽ ആ​​​ൻ​​​ഡ് പ്ലാ​​​ന്‍റ് ഹെ​​​ൽ​​​ത് ഏ​​​ജ​​​ൻ​​​സി ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കോ​​​വി​​​ഡ്-19 വൈ​​​റ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വ​​​ള​​​ർ​​​ത്തു​​​പൂ​​​ച്ച​​​യി​​​ൽ രോ​​​ഗം ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണെ​​​ന്ന് യു​​​കെ ചീ​​​ഫ് വെ​​​റ്റ​​​റി​​​ന​​​റി ഓ​​​ഫീ​​​സ​​​ർ പ​​​റ​​​ഞ്ഞു.

പൂ​​​ച്ച​​​യിൽനി​​​ന്ന് ആ​​​ർ​​​ക്കെ​​​ങ്കി​​​ലും രോ​​​ഗം പ​​​ക​​​ർ​​​ന്ന​​​താ​​​യി തെ​​​ളി​​​വി​​​ല്ല. പൂ​​​ച്ച​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​നു രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട് .​രോ​​​ഗം ചി​​​കി​​​ത്സി​​​ച്ചു പൂ​​​ർ​​​ണ​​​മാ​​​യി ഭേ​​​ദ​​​മാ​​​യി​​​രു​​​ന്നു. സാ​​​ധാ​​​ര​​​ണ വ​​​ള​​​ർ​​​ത്തു​​പൂ​​​ച്ച​​​ക​​​ളി​​​ൽ ക​​​ണ്ടു​​​വ​​​രാ​​​റു​​​ള്ള ഫെ​​​ലൈ​​​ൻ ഹെ​​​ർ​​​പ​​​സ് വൈ​​​റ​​​സ് ബാ​​​ധ​​​യാ​​​ണെ​​​ന്ന സം​​​ശ​​​യ​​​ത്താ​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. യൂ​​​റോ​​​പ്പ്, നോ​​​ർ​​​ത്ത് അ​​​മേ​​​രി​​​ക്ക, ഏ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​പൂ​​​ർ​​​വം വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളി​​​ൽ രോ​​​ഗ​​​ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.