ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ ന്ധഘഋഠ’ട ആഞഋഅഗ കഠ ഠഛഏഋഠഒഋഞന്ധ ൽ ജൂലൈ 28 ചൊവ്വ അഞ്ചിന് സംഗീതത്തിന്റെ വാദ്യ വിസ്മയം തീർക്കാൻ എത്തുന്നത് സ്റ്റോക്കിൽ നിന്നുള്ള സഹോദരങ്ങൾ തെരേസ മാത്തച്ചനും, ജോർജ്ജ് മാത്തച്ചനും, ലിസ് മരിയ മാത്തച്ചനും ഒപ്പം കൂട്ടുകാരി റോസ് മേരി ബെന്നിയും.
ലോകമെന്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ ന്ധഘലേ’െ ആൃലമസ കേ ഠീഴലവേലൃന്ധ ൽ പാട്ടിന്റെ വിരുന്നൊരുക്കാൻ എത്തുന്ന തെരേസ വയലിനിലും ജോർജ്ജ് പിയാനോയിലും ലിസ് മരിയ ചെല്ലോയിലും റോസ്മേരി ഫ്ളൂട്ടിലും പ്രേക്ഷകർക്ക് മുന്നിൽ രാഗ മേള വിസ്മയം തീർക്കാൻ എത്തുകയാണ്.
വയലിൻ തന്ത്രികളിൽ രാഗ വിസ്മയം തീർക്കുന്ന തെരേസ ഇതിനോടകം വയലിനിൽ ഗ്രേഡ് 7 കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ 8 വർഷമായി വയലിനിൽ പരിശീലനം തുടരുന്ന തെരേസ സ്റ്റോക്ക് സെന്റ്. ജോസഫ്സ് കോളേജിൽ ഇയർ 10 വിദ്യാർഥിനിയാണ്. സെന്റ് ജോസഫ്സ് സീനിയർ ഓർക്കസ്ട്രയിൽ അംഗമായ ഈ 15 വയസുകാരി ഇംഗ്ലീഷ്, സീറോ മലബാർ ചർച്ച് കൊയറുകളിലും സജീവ സാന്നിധ്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് തങ്ങളുടെ അയൽവാസികൾക്ക് വേണ്ടി സംഗീത പരിപാടികൾ സംഘടിപ്പിച്ച തെരേസ തന്റെ സഹോദരങ്ങൾക്ക് വയലിനിൽ പരിശീലനവും നൽകുന്നുണ്ട്.
പിയാനോയിൽ രാഗ മുത്തുകൾ പൊഴിക്കുന്ന ജോർജ് സ്റ്റോക്ക് സെന്റ് ജോസഫ്സ് കോളേജിൽ ഒൻപതാം വിദ്യാർഥിയാണ്. കഴിഞ്ഞ ഏഴുവർഷമായി പിയാനോ പരിശീലനം തുടരുന്ന ജോർജ്ജ് ഇപ്പോൾ ഗ്രേഡ് 7 പൂർത്തിയാക്കി കഴിഞ്ഞു. സെന്റ്. ജോസഫ്സ് സീനിയർ ഓർക്കസ്ട്രയിൽ അംഗമായ ഈ 14 വയസുകാരൻ ഇംഗ്ലീഷ്, സീറോ മലബാർ ചർച്ച് കൊയറുകളിലും സജീവമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അയൽവാസികൾക്ക് വേണ്ടി തന്റെ കലാ വൈഭവം പ്രകടിപ്പിച്ച ജോർജ് തന്റെ സഹോദരങ്ങൾക്ക് പിയാനോയിൽ പരിശീലനവും നൽകുന്നു.
വയലിൻ കുടുംബത്തിൽ പെട്ട ചെല്ലോ എന്ന സംഗീതോപകരണത്തിൽ കഴിഞ്ഞ ആറുവർഷമായി പരിശീലനം തുടരുന്ന ലിസ് മരിയ തന്റെ മൂത്ത സഹോദരങ്ങൾ പഠിക്കുന്ന സ്റ്റോക്ക് സെന്റ്. ജോസഫ്സ് കോളേജിൽ എട്ടാംവർഷ വിദ്യാർഥിനിയാണ്. ഗ്രേഡ് 6 ൽ പരിശീലനം തുടരുന്ന ഈ 13 വയസുകാരി സെന്റ് ജോസഫ്സ് സീനിയർ ഓർക്കസ്ട്രയിൽ അംഗമാണ്. ലോക്ക്ഡൗണ്‍ സമയത്ത് വൃദ്ധരായ അയൽവാസികൾക്ക് വേണ്ടി തന്റെ സഹോദരങ്ങൾക്കൊപ്പം സംഗീത പരിപാടികൾ സംഘടിപ്പിച്ച ലിസ് മരിയ ഇംഗ്ലീഷ്, സീറോ മലബാർ ചർച്ച് കൊയറുകളിലും സജീവമാണ്. തന്റെ സഹോദരങ്ങൾക്ക് പരിശീലനം നൽകുവാനും ലിസ് മരിയ ശ്രദ്ധിക്കുന്നുണ്ട്.
സ്റ്റോക്കിലെ മാത്യു ജോർജ്ജ് - മരിയ മാത്തച്ചൻ ദന്പതികളുടെ മക്കളായ ഈ സഹോദരങ്ങൾ തങ്ങളുടെ ഇളയ സഹോദരങ്ങൾക്കും സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. നിരവധി വേദികളിൽ തങ്ങളുടെ പ്രതിഭ തെളിയിച്ച ഈ സഹോദരങ്ങൾ പഠനത്തിലും മുൻനിരയിൽ തന്നെയാണ്.
ഫ്ളൂട്ടിൽ സപ്തസ്വരങ്ങൾ തീർക്കുന്ന റോസ്മേരി കഴിഞ്ഞ നാലുവർഷമായി പരിശീലനം തുടരുകയാണ്. ന്യൂകാസിൽ അണ്ടർ ലൈം സെന്റ്. ജോണ്‍ ഫിഷർ കോളേജിൽ ഏഴാംവർഷ വിദ്യാർഥിനിയായ റോസ്മേരി, കോളേജ് വിൻഡ് ബാൻഡ് ടീം അംഗം കൂടിയാണ്. നിരവധി വേദികളിൽ തന്റെ കലാമികവ് പ്രദർശിപ്പിച്ചിട്ടുള്ള റോസ്മേരി സ്കൗട്ടിലും അംഗമാണ്. പഠനത്തിലും സംഗീതത്തിലും ഉന്നത നിലവാരം പുലർത്തുന്ന ഈ 12 വയസ്സ്കാരി കരാട്ടേയിലും പരിശീലനം തുടരുന്നു. സ്റ്റോക്കിലെ ബെന്നി ജേക്കബ് - സെല്ലി ബെന്നി ദന്പതികളുടെ മകളാണ് റോസ്മേരി.
പാട്ടഴകിന്റെ വർണ്ണ വിസ്മയം തീർക്കാൻ എത്തുന്ന ഈ കൗമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെന്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ ന്ധഘലേ’െ ആൃലമസ കേ ഠീഴലവേലൃന്ധ ൽ 28/07/2020 വ്യാഴം 5ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
എട്ടു വയസു മുതൽ 21 വയസു വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുന്ന് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നന്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെന്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സന്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന ന്ധലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ന്ധ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കണ്‍വീനർമാരായ ജയ്സണ്‍ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.