കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം വി​ജ​യ​മെ​ന്ന് റ​ഷ്യ
Tuesday, July 14, 2020 10:13 PM IST
മോ​സ്കോ: റ​ഷ്യ​ൻ സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്ത കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ൻ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

സെ​ചെ​നോ​വ് ഫ​സ്റ്റ് മോ​സ്കോ സ്റേ​റ​റ്റ് മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​താ​ണ് അ​വ​കാ​ശ​വാ​ദം. പ​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​രാ​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ദ്യ​ത്തെ സം​ഘം ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​വി​ട്ടെ​ന്നും ര​ണ്ടാം​സം​ഘം 18ന് ​ആ​ശു​പ​ത്രി​വി​ടു​മെ​ന്നും ട്രാ​ൻ​സ്ലേ​ഷ​ണ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം ഡ​യ​റ​ക്ട​ർ വ​ദിം ത​രാ​സോ​വ് പ​റ​യു​ന്നു.

റ​ഷ്യ​യി​ലെ ഗ​മേ​ല​യി ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ട് ഓ​ഫ് എ​പ്പി​ഡെ​മോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ന്‍റെ ചി​കി​ത്സാ പ​രി​ശോ​ധ​ന​ക​ൾ ജൂ​ണ്‍ 18നാ​ണ് ആ​രം​ഭി​ച്ച​ത്.

മ​റ്റു​രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്സി​നു​ക​ൾ​ക്കു​സ​മാ​ന​മാ​യ സു​ര​ക്ഷ പു​ത്ത​ൻ വാ​ക്സി​നു​മു​ണ്ടെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​റ്റൊ​രു ഡ​യ​റ​ക്ട​റാ​യ അ​ല​ക്സാ​ണ്ട​ർ ലു​ഖ്ഷേ​വ് പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് വാ​ക്സി​ന്‍റെ നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ, റ​ഷ്യ​യു​ടെ വാ​ദ​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​ർ സം​ശ​യ​മു​ന്ന​യി​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ടം​മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​തെ​ന്നും ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ