യു​കെ​യി​ലെ ഹൈ​സ്ട്രീ​റ്റ് ഏ​വി​യേ​ഷ​ൻ സെ​ക്ട​റു​ക​ളി​ൽ​വ​ൻ തൊ​ഴി​ൽ ന​ഷ്ടം
Thursday, July 2, 2020 10:14 PM IST
ല​ണ്ട​ൻ: യു​കെ​യി​ൽ 12,000 ത്തോ​ളം സ്റ്റാ​ഫു​ക​ളെ കു​റ​യ്ക്കു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​ൽ വി​വി​ധ ബി​സി​ന​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ബ്രി​ട്ടീ​ഷ് സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് പ്ര​തി​കൂ​ല​മാ​കു​ന്ന ഈ ​തീ​രു​മാ​ന​ങ്ങ​ൾ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​യ്ക്ക് ത​ള്ളി വി​ടും.

ഗ​വ​ണ്‍​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന തൊ​ഴി​ൽ റീ​റ്റെ​ൻ​ഷ​ൻ സ്കീം ​അ​നു​സ​രി​ച്ച് ജോ​ലി​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ന്‍റെ 80 ശ​ത​മാ​നം വ​രെ ഗ​വ​ണ്‍​മെ​ന്‍റ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത മാ​സം മു​ത​ൽ ജോ​ലി​ക്കാ​രും ഒ​രു വി​ഹി​തം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മി​ക്ക ക​ന്പ​നി​ക​ളും സ്റ്റാ​ഫു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്‍​സ​ൾ​ട്ടേ​ഷ​ന് 30 മു​ത​ൽ 45 ദി​വ​സം വ​രെ ആ​വ​ശ്യ​മാ​ണെ​ന്ന​തി​നാ​ൽ ഇ​തു മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് ക​ന്പ​നി​ക​ൾ തൊ​ഴി​ലു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്.

അ​പ്പ​ർ ക്ര​സ്റ്റ് ഉ​ട​മ​ക​ളാ​യ എ​സ്എ​സ്പി ഗ്രൂ​പ്പ് 5,000 പേ​രെ​യാ​ണ് കു​റ​യ്ക്കു​ന്ന​ത്. ഹാ​രോ​ൾ​ഡ്സ് 700 ഉം ​അ​ക്സ​ന്‍റ​ർ 900 ഉം ​ജോ​ബു​ക​ൾ നി​ർ​ത്ത​ലാ​ക്കും. ഏ​വി​യേ​ഷ​ൻ ക​ന്പ​നി​യാ​യ എ​യ​ർ​ബ​സ് 1,700 ത്തോ​ളം ഈ​സി ജെ​റ്റ് 1,300 ക്രൂ ​മെ​ന്പേ​ഴ്സി​നെ​യും 727 പൈ​ല​റ്റു​മാ​രെ​യും കു​റ​യ്ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജോ​ണ്‍ ലൂ​യി​സ് സ്റ്റോ​റു​ക​ൾ അ​ട​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും എ​ത്ര തൊ​ഴി​ലാ​ളി​ക​ളെ കു​റ​യ്ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ല്ല.

റി​പ്പോ​ർ​ട്ട്: ബി​നോ​യ് ജോ​സ​ഫ്