വി​യ​ന്ന അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മ​ല​യാ​ളി ല​ത്തീ​ൻ സ​മൂ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, July 1, 2020 11:25 PM IST
വി​യ​ന്ന: വി​യ​ന്ന അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് ഫ്രാ​ൻ​സ് ഷാ​ര​ൾ ഓ​സ്ട്രി​യ​യി​ലെ മ​ല​യാ​ളി-​ല​ത്തീ​ൻ സ​മൂ​ഹ​ത്തെ ഒൗ​പ​ചാ​രി​ക​മാ​യി സ​ന്ദ​ർ​ശി​ച്ചു. വി​യ​ന്ന​യി​ലെ നോ​യ​ർ​ല പാ​രി​ഷ് ഹാ​ളി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

കോ​വി​ഡാ​ന​ന്ത​ര ഘ​ട്ട​ത്തി​ൽ ല​ത്തീ​ൻ സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യെ ശ​ക്തി​പ്പെ​ടു​ത്താ​നും അം​ഗ​ങ്ങ​ളു​ടെ ആ​ധ്യാ​ത്മി​ക വ​ള​ർ​ച്ച​യെ പ​രി​പോ​ഷി​ക്കാ​നും ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത ഘ​ട്ട​ങ്ങ​ളി​ലും ദൈ​വാ​ശ്ര​യ ബോ​ധ​ത്തി​ന്‍റെ​യും ദൈ​വ​വ​ച​ന​ത്തെ മു​റു​കെ​പ്പി​ടി​ക്കേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ബി​ഷ​പ്പ് ഷാ​ര​ൾ സം​സാ​രി​ച്ചു. വി​ശ്വാ​സ പ്ര​തി​സ​ന്ധി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ വി​ശ്വാ​സ ജീ​വി​തം യൂ​റോ​പ്പി​ന് പ്ര​ചോ​ദ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​വി​ധ റീ​ത്തു​ക​ളി​ലെ സ​ഭാ​വി​ശ്വാ​സി​ക​ൾ വി​യ​ന്ന​യി​ൽ പ​ര​സ്പ​രം ഐ​ക്യ​ത്തി​ലും സൗ​ഹൃ​ദ​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ സാ​ക്ഷ്യ​മാ​ണ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​തെ​ന്നു സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച ല​ത്തി​ൻ സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​രി ഫാ. ​മ​ത്യാ​സ് ഒ​ലി​വ​ർ പ​റ​ഞ്ഞു. സ​മൂ​ഹ​ബ​ലി​യ്ക്കു ശേ​ഷം സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. സീ​ബ​ൻ ഹി​ർ​ട്ട​ൻ മേ​ഖ​ല​യി​ലെ വി​വി​ധ റീ​ത്തു​ക​ളി​ലും സ​ഭാ വി​ഭാ​ഗ​ങ്ങ​ളി​ലും നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. ലി​റ്റ​ർ​ജി കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​ജ പെ​രേ​ര കൃ​ത​ജ്ഞ​ത അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി