ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് തു​ട​ക്കം
Tuesday, June 30, 2020 11:29 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൊ​റോ​ണ​വൈ​റ​സ് പ​രി​ശോ​ധ​നാ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​യാ​ത്ര​ക​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​ണ് ന​ട​പ​ടി.

വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ക്വാ​റ​ന്ൈ‍​റ​ൻ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ എ​യ​ർ​പോ​ർ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് ലു​ഫ്താ​ൻ​സ വി​മാ​ന​ത്തി​ൽ പു​റ​ത്തേ​ക്കു പോ​കു​ന്ന​വ​ർ​ക്കും ടെ​സ്റ്റി​നു സൗ​ക​ര്യം ല​ഭി​ക്കും. പ്ര​ധാ​ന ടെ​ർ​മ​നി​ലി​ൽ ത​ന്നെ​യാ​ണ് ടെ​സ്റ്റ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ