ബ്രി​ട്ട​ണി​ലെ ലെ​സ്റ്റ​ർ സി​റ്റി​യി​ൽ വീ​ണ്ടും ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി
Tuesday, June 30, 2020 10:16 PM IST
ലെ​സ്റ്റ​ർ: ബ്രി​ട്ട​ണി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ദ്ധി​ച്ച​തി​നെ തു​ട​ർ​ന്ന് ലെ​സ്റ്റ​ർ സി​റ്റി​യി​ൽ വീ​ണ്ടും ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ഷോ​പ്പു​ക​ൾ ഇ​ന്നു​മു​ത​ലും സ്കൂ​ളു​ക​ൾ വ്യാ​ഴാ​ഴ്ച​യും അ​ട​യ്ക്കും. ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി മാ​റ്റ് ഹാ​നോ​ക്കാ​ണ് ഇ​ക്കാ​ര്യം ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ൽ അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്ച മു​ത​ൽ പ​ബു​ക​ളും റ​സ്റ്റ​റോ​ന്‍റു​ക​ളും തു​റ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ലെ​സ്റ്റ​റി​ൽ ന​ട​പ്പാ​ക്കി​ല്ല. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ കോ​വി​ഡ് കേ​സു​ക​ളി​ൽ 10 ശ​ത​മാ​ന​ത്തോ​ളം ലെ​സ്റ്റ​റി​ൽ നി​ന്നാ​യി​രു​ന്നു.

ലെ​സ്റ്റ​റി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ക​ഴി​യു​ന്ന​തും വീ​ടു​ക​ളി​ൽ ക​ഴി​യ​ണ​മെ​ന്നും ജൂ​ലൈ 4 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ള​വു വ​രു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​വി​ടെ ബാ​ധ​ക​മ​ല്ലെ​ന്നും ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. കൊ​റോ​ണ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കാ​യി സി​റ്റി​യി​ൽ ഒ​രു വാ​ക്ക് ഇ​ൻ സെ​ന്‍റ​ർ തു​റ​ക്കു​മെ​ന്നും ബി​സി​ന​സു​ക​ളെ സ​പ്പോ​ർ​ട്ട് ചെ​യ്യാ​നും സെ​ൽ​ഫ് ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​വ​ർ​ക്കു​മാ​യി ആ​വ​ശ്യ​മാ​യ ഫ​ണ്ടിം​ഗ് കൗ​ണ്‍​സി​ലി​ന് ല​ഭ്യ​മാ​ക്കു​മെ​ന്നും ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ജൂ​ലൈ ആ​റ് മു​ത​ൽ ഷീ​ൽ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​വും ലെ​സ്റ്റ​റി​ൽ ന​ട​പ്പാ​ക്കി​ല്ല. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​വ്യൂ ചെ​യ്യു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ബി​നോ​യ് ജോ​സ​ഫ്