എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഫ്ര​ണ്ട്ലൈ​ൻ വ​ർ​ക്കേ​ഴ്സി​നും ആ​ദ​ര​വ് അ​ർ​പ്പി​ച്ചു മാ​ഞ്ച​സ്റ്റ​ർ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു
Monday, June 29, 2020 9:29 PM IST
മാ​ഞ്ച​സ്റ്റ​ർ: എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഫ്ര​ണ്ട് ലൈ​ൻ വ​ർ​ക്കേ​ഴ്സി​നും ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ട് മാ​ഞ്ച​സ്റ്റ​ർ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ത​യാ​റാ​ക്കി​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ദീ​പം തെ​ളി​യി​ച്ചും പൂ​ചെ​ണ്ടു​ക​ൾ കൈ​മാ​റി​യും കു​ട്ടി​ക​ൾ ഫു​ട്ബോ​ൾ കി​ക്ക് ചെ​യ്തു കൈ​മാ​റു​ന്ന രീ​തി​യി​ലു​മാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ ഈ​പ്പ​ൻ ന​ൽ​കു​ന്ന ആ​മു​ഖ സ​ന്ദേ​ശ​ത്തേ തു​ട​ർ​ന്ന് ക​ത്തി​ക്കു​ന്ന മെ​ഴു​കു​തി​രി മ​റ്റു കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​മാ​റു​ക​യാ​ണ്. തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ നാ​ഥ​ൻ​മാ​ർ ഏ​റ്റു​വാ​ങ്ങി മ​റ്റു കു​ടും​ബ​ങ്ങ​ൾ​ക്കു പ​ക​രു​ന്നു. കു​ടും​ബി​നി​ക​ൾ പൂ​ച്ചെ​ണ്ടു​ക​ൾ കൈ​മാ​റു​ന്പോ​ൾ കു​ട്ടി​ക​ൾ ഫു​ട്ബോ​ൾ പാ​സ് ചെ​യ്തും ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യി​ൽ ലോ​കം കാ​ലി​ട​റി നി​ന്ന​പ്പോ​ൾ നെ​ഞ്ചു​വി​രി​ച്ചു ഇ​വ​രെ പ​രി​ച​രി​ച്ച എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റു ഫ്ര​ണ്ട്ലൈ​ൻ വ​ർ​ക്കേ​ഴ്സി​നും ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ ഈ​പ്പ​ൻ പ​റ​ഞ്ഞു. ദുഃ​ഖ​ത്തി​നെ ദി​ന​ങ്ങ​ൾ മാ​റും സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ൾ വീ​ണ്ടും വ​ന്നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യു​മാ​ണ് വീ​ഡി​യോ വ​ഴി ല​ക്ഷ്യം​വ​യ്ക്കു​ന്ന​തെ​ന്നു സെ​ക്ര​ട്ട​റി സു​നി​ൽ കോ​ച്ചേ​രി പ​റ​ഞ്ഞു. യു​കെ​യി​ലെ​യും ഒ​പ്പം മാ​ഞ്ച​സ്റ്റ​റി​ലെ​യും ഒ​ട്ടേ​റെ മ​ല​യാ​ളി​ക​ൾ കോ​വി​ഡി​ന്‍റെ പി​ടി​യി​ൽ അ​ക​പെ​ട്ട​പ്പോ​ൾ ത​ള​ർ​ന്ന മ​ന​സു​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ​യും, സ​ന്തോ​ഷ​ത്തി​ന്‍റെ​യും തി​രി​നാ​ള​ങ്ങ​ൾ തെ​ളി​യി​ക്കു​വാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന​താ​യി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി​നോ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷി​ജി ജെ​യ്സ​ണ്‍ മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യ​ത്തി​ന് അ​സോ​സി​യേ​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​പ്പോ​ൾ മ​നോ​ഹ​ര​മാ​യി എ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത് മി​ന്േ‍​റാ ആ​ന്‍റ​ണി ആ​ണ്.

റി​പ്പോ​ർ​ട്ട്: സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ