കൊറോണ ബാധിച്ച് ഫ്രാൻസിലെ പാൽക്കട്ടി നിർമ്മാണം
Wednesday, May 13, 2020 11:39 PM IST
പാരീസ്: ചരിത്രമുറങ്ങുന്ന ഫ്രാൻസ് പലതുകൊണ്ടും ആധുനിക ലോകത്തിന്‍റെ മുൻനിരയിലാണ്. അതു ഫാഷനായാലും, മദ്യമായാലും, സിനിമയാലും ഭക്ഷണപദാർത്ഥങ്ങളായാലും പുതുമകൾ പതഞ്ഞുപൊങ്ങുന്ന ഫ്രാൻസിന് കോവിഡ് 19 മൂലം പരന്പരാഗരതമായ ചീസ് നിർമ്മാണത്തിന്‍റെ കടയ്ക്കൽ കത്തിവെച്ചുവെന്ന നിലയിലാണ് ചീസ് നിർമ്മാതാക്കളുടെ പക്ഷം. യൂറോപ്പിലെ ഏറ്റവും പ്രിയങ്കരമായ ചില പാൽക്കട്ടകളുടെ കന്പനികൾ നൂറുകണക്കിന് ഇനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് വിൽപ്പനയിലുണ്ടായ ഇടിവ്, ഫ്രാൻസിന്‍റെ അമൂല്യമായ എഒപി മാർക്ക് പാൽക്കട്ടകൾ വംശനാശ ഭീഷണി നേരിടുകയാണ്. ഇത്തരം കരകൗശല നിർമ്മാതാക്കൾക്ക് ബിസിനസ് തുടരാൻ കഴിയില്ലന്നാണ് ചെറുകിടനിർമ്മാതാക്കൾ സർക്കാരിനെ അറിയിച്ചിരിയ്ക്കുന്നത്.

റസ്റ്ററന്‍റുകൾ മാർക്കറ്റുകൾ, ജോലിസ്ഥലത്തെ കാന്‍റീനുകൾ എന്നിവ അടച്ചതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എഒപി പാൽക്കട്ടകളുടെ വിൽപ്പന 60 ശതമാനം കുറഞ്ഞു. പല ചീസ് നിർമ്മാതാക്കളും അതിജീവിക്കാൻ പാടുപെടുകയാണ്.

ഫ്രാൻസിൽ ഇത്തരത്തിൽ എത്രതരം ചീസ് ഉണ്ടെന്ന് ആർക്കും അറിയില്ല, പക്ഷേ ഇത് ആയിരത്തിലധികം വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. കൂടാതെ ഏറ്റവും പ്രിയപ്പെട്ടവയിൽ ചിലത് റോക്ക്ഫോർട്ട്, ബ്രീ ഡി മൗ ക്സ്, സെയിന്‍റ് നെക്റ്റെയർ എന്നിവയുൾപ്പെടെ എഒപി അല്ലെങ്കിൽ ഐപിജി അടയാളം ഉള്ളവയാണ്, ഇതൊക്കെതന്നെ ഒരു പരിരക്ഷയോടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അല്ലെങ്കിൽ ഉത്ഭവം സൂചിപ്പിക്കുന്നകയാണ്.

ഫ്രഞ്ച് ചീസ് പാരന്പര്യവാദികൾ 12 വർഷത്തെ കാമംബെർട്ട് യുദ്ധത്തിന്‍റെ ഏറ്റവും പുതിയ റൗണ്ടിൽ വിജയിച്ചു

ഫ്രഞ്ച് ചീസ് വിപണിയുടെ 15 ശതമാനത്തോളം വരുന്ന എഒപി, ഐജിപി പാൽക്കട്ടകൾ 18,000 പാൽ ഉൽപാദകരെയും 350 പ്രോസസ്‌സിംഗ് പ്ലാന്‍റുകളെയും പിന്തുണയ്ക്കുന്നവയാണ്. ഈ മേഖലയ്ക്ക് 2019 ൽ 2.1 ബില്യണ്‍ യൂറോയാണ് വിറ്റുവരവ് ഉണ്ടായിരുന്നത്.

ചെറിയ മാർജിനുകളിൽ പ്രവർത്തിക്കുന്ന ചെറുകിട നിർമ്മാതാക്കൾ പലതും നിർമ്മിക്കുന്ന ഇത്തരം പാൽക്കട്ടികൾ, വിൽപ്പനയിലെ തകർച്ചയിൽ ഇനി പിടിച്ചു നിൽക്കാൻ പെടാപാടു പെടുകയാണ്.പ്രത്യേകിച്ചും പുതിയതോ മൃദുവായതോ ആയ പാൽക്കട്ടകൾക്ക് സാധാരണയായി എട്ട് ആഴ്ചയോളം ഷെൽഫ് ആയുസ്‌സ് മാത്രമേയുള്ളൂ.

ലോക്ഡൗണിൽ തട്ടി മാർച്ച് 15 നും ഏപ്രിൽ 30 നും ഇടയിൽ, വിറ്റുവരവിന്‍റെ നഷ്ടം 157 മില്യണ്‍ യൂറോയാണ്. കരകൗശല പാൽ ഉൽപ്പന്ന ഗ്രൂപ്പിന്‍റെ പ്രസിഡന്‍റ് മിഷേൽ ലാക്കോസ്റ്റ് പറഞ്ഞു. ആശങ്കപ്പെടുന്നതിനേക്കാൾ കൂടുതലാണ് സ്ഥിതി. കൂടുതൽ തുറന്നു കാട്ടുന്ന കർഷകരും ചെറുകിട ബിസിനസ്‌സുകളും അന്പേ വീഴുമെന്നതാണ് അദ്ദേഹം പറയുന്നത്.

ബ്രിട്ടൻ ഫർലോ സ്കീം ഒക്ടോബർ വരെ നീട്ടി

ലണ്ടൻ: കൊറോണവൈറസ് വ്യാപനവും ലോക്ക്ഡൗണും കാരണം ജോലി പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് തൊഴിലുടമകളും സർക്കാരും ചേർന്ന് ശന്പളം നൽകുന്ന ഫർലോ സ്കീം ഒക്ടോബർ വരെ നീട്ടുന്നതായി ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാക് പ്രഖ്യാപിച്ചു.

ലഭിച്ചുകൊണ്ടിരുന്നതിന്‍റെ എണ്‍പതു ശതമാനം ശന്പളമാണ് തൊഴിലാളികൾക്ക് പ്രതിമാസം ഉറപ്പാക്കണ്ടത്. 2500 പൗണ്ടാണ് ഇതിനു നിശ്ചയിച്ചിരിക്കുന്ന പരിധി. പദ്ധതി നീട്ടുന്പോഴത്തെ ഭേദഗതി അനുസരിച്ച് ഇതിൽ പകുതി തൊഴിലുടമയാണ് വഹിക്കേണ്ടത്.

എന്നാൽ, പുതിയ സാന്പത്തിക സാഹചര്യത്തിൽ എത്ര പേർക്ക് ഇതു നൽകാൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പബ്ബുകൾ, റെസ്റററന്‍റുകള്, ഹെയർഡ്രസേഴ്സ്, ജിമ്മുകൾ എന്നിവ ജൂലൈ വരെയെങ്കിലും അടച്ചിടേണ്ടി വരുമെന്നാണ് സൂചന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ