ഫ​രീ​ദാ​ബാ​ദ് രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി കൊ​റോ​ണ സെ​ന്‍റ​റാ​യി ന​ൽ​കു​ന്നു
Wednesday, May 13, 2020 8:04 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ് ഉൗ​ർ​ജി​ത​മാ​യ​തോ​ടെ അ​വ​ർ​ക്കു താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ത​യാ​റാ​യി ഡ​ൽ​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദ രൂ​പ​ത രം​ഗ​ത്ത്. തൊ​ടു​പു​ഴ​യ്ക്ക​ടു​ത്തു​ള്ള തൊ​മ്മ​ൻ​കു​ത്തി​ലാ​ണ് ഈ ​സെ​മി​നാ​രി. ഇ​വി​ടെ നാ​ൽ​പ​തോ​ളം പേ​ർ​ക്ക് താ​മ​സി​ക്കാ​ൻ സാ​ധി​ക്കും. ഇ​തു സം​ബ​ന്ധി​ച്ചു രേ​ഖ​ക​ൾ ജി​ല്ലാ ക​ല​ക്ട​റും വി​ല്ലേ​ജ് അ​ധി​കൃ​ത​രും റെ​ക്ട​ർ ഫാ. ​ജേ​ത്ത​ബ് ന​ങ്ങേ​ലി​മാ​ലി​ക്ക് കൈ​മാ​റി.

ഇ​ടു​ക്കി ജി​ല്ലാ ദു​ര​ന്ത​നി​ർ​മാ​ർ​ജ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പ് ന​ട​ത്തി​യ​ത്. കൊ​റോ​ണ പ്ര​തി​രോ​ധ രം​ഗ​ത്തും പു​ന​ര​ധി​വാ​സ ത​ല​ത്തി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ കേ​ര​ള​ത്തി​ലെ മി​ഷ​ൻ സെ​ന്‍റ​റാ​ണ് തൊ​മ്മ​ൻ​കു​ത്തി​ലെ ഈ ​സ്ഥാ​പ​നം.

സ​മൂ​ഹ ന·​ക്കാ​യു​ള്ള ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​വാ​നും ഈ ​മ​ഹാ​വ്യാ​ധി​യി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​വാ​നും ഫ​രീ​ദാ​ബാ​ദ് രൂ​പ​ത എ​ന്നും സ​ന്ന​ദ്ധ​മാ​ണെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പ​റ​ഞ്ഞു. ഫാ. ​ജേ​ക്ക​ബ് ന​ങ്ങേ​ലി​മാ​ലി​ൽ, ഫാ. ​അ​രു​ണ്‍ മ​ഠ​ത്തും​പ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രു​ന്ന​വ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് രൂ​പ​ത അ​റി​യി​ച്ചു. എ​ല്ലാ സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ൾ​ക്ക​നു​സ​രി​ച്ചും സാ​മൂ​ഹ്യ​വ്യാ​പ​നം ഒ​ഴി​വാ​ക്കി​യും അ​യി​രി​ക്കും ചെ​യ്യു​ക.

സ്ഥ​ല​ത്തെ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക. ഈ ​കാ​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നു സെ​മി​നാ​രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്